HOME
DETAILS

ആധാറില്ലേ, പേടിക്കണ്ട: സാമൂഹിക പെന്‍ഷന്‍ മുടങ്ങില്ല

  
backup
June 27, 2020 | 5:53 AM

not-aadhar-card-pension-issue

കൊണ്ടോട്ടി: ആധാര്‍ കാര്‍ഡ് എടുക്കാന്‍ കഴിയാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മുടങ്ങില്ല. ആധാറില്ലാത്ത അപേക്ഷകര്‍ ആധാര്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന അക്ഷയയില്‍ നിന്നും ഒരു മാസത്തിനുളളില്‍ ലഭിച്ച രേഖ, ഗുണഭോക്താവ് മറ്റു പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം സാമൂഹ്യസുരക്ഷ അപേക്ഷയോടൊപ്പം തദ്ദേശ സെക്രട്ടറിക്ക് ഹാജരാക്കിയാല്‍ മതി.

ഇത്തരം ഗുണഭോക്താക്കളെ ആധാര്‍ എടുക്കാത്ത വ്യക്തിയെന്ന് ഡാറ്റാ എന്‍ട്രിയിലും റേഷന്‍കാര്‍ഡ് നമ്പറും അടയാളപ്പെടുത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ പെന്‍ഷന്‍ അനുവദിക്കണമെന്നാണ് തദ്ദേശ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പുതിയ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ അപേക്ഷകളില്‍ ആധാര്‍ സാധൂകരണം നടത്തിയതിന് ശേഷം ഡാറ്റാ എന്‍ഡ്രി അനുവദിച്ചിരുന്നതിനാല്‍ ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ നിരവധി പേരുടെ പെന്‍ഷന്‍ മുടങ്ങിയിരുന്നു.

മാനസിക രോഗവും ഓട്ടിസവും ബാധിച്ചവര്‍ക്കും രോഗാധിക്യം കാരണം ആധാര്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും ഇനി ആധാറില്ലാതെ പെന്‍ഷന്‍ അനുവദിക്കും. ഇത്തരം അപേക്ഷകളില്‍ രോഗത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസിസ്റ്റന്‍ഡ് സര്‍ജനില്‍ കുറയാത്ത ഗവ.ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതിന് പുറമെ അക്ഷയയില്‍ നേരിട്ട് ഹാജരായോ, ഏജന്‍സിക്ക് വീട്ടിലെത്തിയോ രോഗിക്ക് ആധാര്‍ എടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇതിന് വേണ്ടി ഐ.സി.ഡി.എസ് സൂപ്പര്‍ ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതി. തദ്ദേശ സ്ഥാപനങ്ങളിലെ സേവന സോഫ്റ്റ്‌വെയറില്‍ ഇത്തരം അപേക്ഷകരെ രോഗിയെന്ന് അടയാളപ്പെടുത്തി പെന്‍ഷന്‍ അനുവദിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  12 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  12 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  12 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  12 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  12 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  12 days ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  12 days ago
No Image

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

Kerala
  •  12 days ago
No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  12 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  12 days ago