പെരിന്തല്‍മണ്ണയില്‍ റോഡുകളുടെ നവീകരണത്തിന് 3.2 കോടി അനുവദിച്ചു
പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 15 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3 കോടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു.
എം.എല്‍.എയുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഏലംകുളം പഞ്ചായത്തിലെ ചെമ്മാട്ടപ്പടി പെരുമ്പറമ്പ് റോഡിന് 23 ലക്ഷം, പാറക്കച്ചോല കണ്ടംചോല റോഡിന് 14 ലക്ഷം, വെട്ടത്തൂര്‍ പഞ്ചായത്തിലെ നിരന്നപറമ്പ് പഴന്തോട്ടുങ്ങല്‍ കാര മില്ലുംപടി റോഡിന് 15 ലക്ഷം, എഴുതല മടത്തൊടി കോളനി അരീക്കത്തൊടി റോഡിന് 15 ലക്ഷം മേലാറ്റൂര്‍ പഞ്ചായത്തിലെ കണ്യാല കീഴാറ്റൂര്‍ പാടം റോഡിന് 24 ലക്ഷം, വേങ്ങൂര്‍ കാഞ്ഞിരമ്പാറ റോഡിന് 10 ലക്ഷം പുലാമന്തോള്‍ പഞ്ചായത്തിലെ നീലുകാവില്‍ കുളമ്പ് വളപുരം റോഡിന് 25ലക്ഷം,
ചെമ്മലശ്ശേരി രണ്ടാംമെയില്‍ നീളംകുന്ന് ഞെളിയത്തകുളമ്പ് റോഡിന് 23 ലക്ഷം, ആലിപ്പറമ്പ് പഞ്ചായത്തിലെ എടായിക്കല്‍ മലായിപറമ്പ് സ്‌കൂള്‍ തച്ചംകോട്ട് കോളനി റോഡിന് 30 ലക്ഷം, അങ്കണവാടി ത്രിപ്പൂതം പുഴ റോഡിന് 25 ലക്ഷം, ചോരാണ്ടി പാറക്കണ്ണി റോഡിന് 23 ലക്ഷം, ആനമങ്ങാട് മുഴന്നമണ്ണ കല്ലടമുക്ക് റോഡിന് 23 ലക്ഷം
താഴെക്കോട് പഞ്ചായത്തിലെ പുല്ലരിക്കോട് തവരവട്ട റോഡിന് 19 ലക്ഷം, മാടമ്പാറ പുത്തൂര്‍ തെയ്യോട്ടുചിറ റോഡിന് 24 ലക്ഷം, ചോരാണ്ടി പാറക്കണ്ണി റോഡിന് 23 ലക്ഷം,
ആനമങ്ങാട് മുഴന്നമണ്ണ കല്ലടമുക്ക് റോഡിന് 23 ലക്ഷം, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ പാതായിക്കര മനപ്പടി റോഡിന് 25 ലക്ഷം രൂപയും അനുവദിച്ചാണ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതെന്നും റോഡുകളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."