മാതാവിന്റെ ഒത്താശയോടെ 13കാരിക്ക് പീഡനം: രണ്ടു പേര് അറസ്റ്റില്‍
കാഞ്ഞങ്ങാട്: മാതാവിന്റെ മൗനാനുവാദത്തോടെ 13കാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് മാതാവടക്കം അഞ്ചു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പീഡനത്തില്‍ എണ്പതുകാരന് ഉള്‍പ്പെടെ നാലുപേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലിസ് സ്റ്റേഷനുകള്‍ സ്ഥിരീകരിച്ചു.
പടന്നക്കാട് ഒഴിഞ്ഞ വളപ്പിനടുത്തുള്ള 13കാരിയാണ് കഴിഞ്ഞ ഒന്നര മാസമായി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായത്. ഞാണിക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബു, അനന്തം പിള്ള സ്വദേശി അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. പടന്നക്കാട്ടെ മേസ്ത്രി എറമുള്ളാന്(80)ഞാണിക്കടവിലെ അസൈനാര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. പെണ്‍കുട്ടിയുടെ മാതാവ് സ്ഥിരമായി യാത്രക്ക് വിളിക്കാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ബാബു. അറസ്റ്റ് ചെയ്ത രണ്ടു പേരെ ഇന്നലെ ഉച്ചക്കു ശേഷം പൊലിസ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി .
ബാബു ഓട്ടോയില്‍ വച്ചും മറ്റു മൂന്നു പേര് പെണ്‍കുട്ടിയും മാതാവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വച്ചുമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രതിനിധിയെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയെ പൊലിസ് ജില്ലാ ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധനക്ക് വിധേയയാക്കി. പരിശോധനയില്‍ ശാരീരിക പീഡനമാണ് നടന്നതെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."