HOME
DETAILS

ഉമര്‍ സുല്ലമിയെ പുറത്താക്കിയത് പ്രവര്‍ത്തകരോട് പറയാന്‍ ഭയന്ന് നേതൃത്വം

  
backup
July 07, 2018 | 6:46 PM

%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95

കോഴിക്കോട്: മുതിര്‍ന്ന മുജാഹിദ് നേതാവ് സി.പി ഉമര്‍ സുല്ലമിക്കെതിരേയുള്ള നടപടി പ്രവര്‍ത്തകരോട് തുറന്നുപറയാന്‍ ഭയന്ന് സി.ഡി ടവര്‍ വിഭാഗത്തിന്റെ പത്രകുറിപ്പ്. ഉമര്‍ സുല്ലമിയെ പുറത്താക്കിയെന്ന വാര്‍ത്തയെ നിഷേധിക്കുന്ന പത്രകുറിപ്പില്‍ തന്നെ ജൂണ്‍ 30 ന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി സി.പി ഉമര്‍ സുല്ലമിയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി പറയുന്നു. പുറത്താക്കി എന്നു പറയാന്‍ മടിക്കുന്ന പത്രകുറിപ്പ് ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ തല്‍സ്ഥാനത്തു നിന്ന് നീക്കി എന്നാണ് വിശദീകരിക്കുന്നത്. 

ഇന്നലെ സി.ഡി. ടവറില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് സംഘടന പത്രകുറിപ്പ് ഇറക്കിയത്. മുതിര്‍ന്ന നേതാവിനെതിരേയുണ്ടായത് ഏകപക്ഷീയ നടപടിയാണെന്നും അതിനോട് പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നുമുള്ള സംഘടനാ നേതൃത്വത്തിന്റെ ആശങ്കയും നിഴലിക്കുന്നതാണ് പത്രകുറിപ്പ്.
ടി.കെ മുഹ്‌യുദ്ദീന്‍ ഉമരി നേരെത്തെയും ഇപ്പോഴും കെ.ജെ.യു പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്നും സി.ഡി ടവര്‍ വിഭാഗം വിശദീകരിക്കുന്നു.
ഉമര്‍ സുല്ലമിലെ ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ നടപടി ഇന്നലെ കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉന്നതാധികാര സമിതിയെ അറിയിച്ചു.കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ആശയപരമായും സംഘടനാ പരമായും തങ്ങളെ എതിര്‍ക്കുന്നവരെ പാര്‍ശ്വവല്‍കരിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ നീക്കമെന്നാണ് മര്‍കസുദ്ദഅ്‌വ വിഭാഗം ഇന്നലത്തെ ഉന്നതാധികാര സമിതി യോഗത്തെ വിലയിരുത്തുന്നത്. ഐക്യത്തിനു ശേഷവും ഹുസൈന്‍ മടവൂര്‍ ഒഴികെയുള്ള നേതാക്കള്‍ക്ക് സംഘടനയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. സി.പി ഉമര്‍ സുല്ലമിക്ക് ഭരണഘടനയില്‍ പെടാത്ത വര്‍ക്കിങ് പ്രസിഡന്റ് എന്ന സ്ഥാനം നല്‍കിയതിലും മര്‍കസുദ്ദഅ്‌വ വിഭാഗത്തിന് അന്നേ പ്രതിഷേധമുണ്ടായിരുന്നു. സുല്ലമിയെ നീക്കിയതോടെ ഏകാധിപത്യസ്വരത്തോടെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനാണ് സി.ഡി. ടവര്‍ വിഭാഗത്തിന്റെ നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ 30 ന് ഉമര്‍ സുല്ലമിക്കെതിരേ നടന്ന നടപടിക്കു പിന്നാലെ കഴിഞ്ഞ ദിവസം കെ.എന്‍.എം പ്രസിഡന്റിന്റെ നാടായ കടലുണ്ടിയില്‍ സി.പി ഉമര്‍സുല്ലമിയുടെ നേതൃത്വത്തില്‍ മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ പ്രഖ്യാപന സമ്മേളനം നടന്നിരുന്നു. നേരത്തെ മുജാഹിദ് ഐക്യത്തില്‍ നിന്ന് വിട്ടുനിന്ന ലയനവിരുദ്ധ വിഭാഗവുമായി സഹകരിച്ചു പോകാനാണ് സുല്ലമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കമെന്നറിയിരുന്നു.
കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, എന്‍.വി അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ മടവൂര്‍, എം. അബ്ദുറഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ഹാഷിം, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. അബ്ദുല്‍ ഹഖ്, ടി.പി അബ്ദുറസാഖ് ബാഖവി, എ അസ്ഗറലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  a month ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  a month ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  a month ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  a month ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  a month ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  a month ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  a month ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a month ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a month ago