HOME
DETAILS
MAL
മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം
June 16, 2026 | 5:40 PM
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടിയതായി ഡല്‍ഹി പൊലിസ്. പാക് ചാര സംഘടനയുമായി നേരിട്ട് ബന്ധമുള്ള ഏഴുപേരാണ് പിടിയിലായത്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലിസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആറുപേരും, പഞ്ചാബില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. പാകിസ്താനിലെ ഗുണ്ടാ-ഭീകരത്തലവന്‍ ഷഹ്‌സാദ് ഭട്ടിയുടെ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. തോക്കുകളും, 40 വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഡല്‍ഹി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."