HOME
DETAILS

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

  
Web Desk
June 16, 2026 | 2:00 PM

muslim youth was allegedly attacked by hindutva extremists in ahmedabad gujarat

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വ ആക്രമണം. ഉത്തര്‍പ്രദേശ് സ്വദേശിയായ തൊഴിലാളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നരോദ മേഖലയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടൊഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.

ബജ്‌റങ്ദള്‍ പ്രവര്‍ത്തകനായ ഗണേഷ് വന്‍സാരയുടെ നേതൃത്വത്തിലാണ് യുവാവിനെ കയ്യേറ്റം ചെയ്തത്. ഗുജറാത്തുകാരനല്ലെന്ന് അറിഞ്ഞതോടെ ഗണേഷും സംഘവും യുവാവിനെ ആക്രമിക്കാനൊരുങ്ങി. അന്തരിച്ച ഇറാന്‍ പരമോന്നത നേതാവായ അലി ഖാംനഇയുടെ അനന്തരവന്‍ എന്ന് യുവാവിനെ നോക്കി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രോഷിക്കുന്നുണ്ട്. ഉടന്‍ ഒഴിഞ്ഞുപോകണമെന്നും, സ്വന്തം സ്ഥലത്തേക്ക് മടങ്ങണമെന്നും ഗണേഷ് വന്‍സാര ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലവ് ജിഹാദ് ആരോപണവും യുവാവിനെതിരെ ഉയര്‍ത്തുന്നുണ്ട്. മുസ്‌ലിം യുവാക്കള്‍ താമസിക്കുന്ന പ്രദേശത്ത് ഹിന്ദു സ്ത്രീകള്‍ക്ക് ഭീഷണിയുണ്ടെന്നും, ഇത് ഒടുവില്‍ സ്ത്രീകളെ ഫ്രീസറില്‍ കാണപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും വന്‍സാര പറഞ്ഞു. 2022ലെ ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് പുനെവാലയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം.

Muslim youth was allegedly attacked by Hindutva extremists in Ahmedabad, Gujarat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  25 minutes ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  35 minutes ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  an hour ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  an hour ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  an hour ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  an hour ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  2 hours ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  2 hours ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  2 hours ago