തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലിസ് കസ്റ്റഡിയില്‍ മരിച്ചു; ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തോട് ഉപമിച്ച് കടുത്ത പ്രതിഷേധം
ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. സാത്താങ്കുളത്ത് കച്ചവടം ചെയ്യുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് പൊലിസ് മര്‍ദനമേറ്റ് കസ്റ്റഡിയില്‍ മരിച്ചത്.
മൊബൈല്‍ കട നടത്തുന്ന ഇരുവരെയും ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. കോവില്‍പ്പെട്ടി സബ് ജയിലിലായിരുന്ന ഇരുവരും പൊലിസ് കസ്റ്റഡിയിലായിരിക്കെ ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് മരിച്ചത്.
അതിക്രൂരമായ മര്‍ദനമേറ്റാണ് ഇരുവരും മരണപ്പെട്ടതെന്ന് സഹോദരി ആരോപിച്ചു. രഹസ്യഭാഗത്ത് കമ്പിയും മറ്റും കുത്തിക്കേറ്റിയെന്നും വേദന കൊണ്ട് പിടഞ്ഞപ്പോഴും മര്‍ദനം തുടര്‍ന്നുവെന്നും സഹോദരി പറഞ്ഞു.
'ചോരയൊലിപ്പിച്ച് കൊണ്ടായിരുന്നു മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിയത്. തുടര്‍ന്നും ഉപദ്രവിക്കുമെന്ന പൊലിസിന്റെ ഭീഷണി കാരണം മര്‍ദിക്കപ്പെട്ട വിവരം കോടതിയില്‍ പറഞ്ഞില്ല. രക്തസ്രാവം മൂലം ആശുപത്രിയില്‍ വച്ച് നാലു മണിക്കൂറിനുള്ളില്‍ ഏഴ് ലുങ്കികളാണ് ഇരുവരും മാറിയത്'- സഹോദരി പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും നടക്കുന്നത്. അമേരിക്കയില്‍ പൊലിസിന്റെ മര്‍ദനമേറ്റ് മരിച്ച ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തോട് ഉപമിച്ചും പ്രതിഷേധം കനക്കുന്നുണ്ട്. #JusticeForJeyarajAndFenix എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലും പ്രതിഷേധം നടക്കുകയാണ്.
"Police dept your friend"..?First police should treat people atleast as humans.Misusing the power is a Barbaric crime.Transfering or suspension can't be considered as an action on those criminals.Need a severe action.Put fullstop to custodial murders.#JusticeForJeyarajAndFenix pic.twitter.com/ok8ZUECxSK
— Siddharth (@Siddhartha18509) June 26, 2020
"Police dept your friend"..?First police should treat people atleast as humans.Misusing the power is a Barbaric crime.Transfering or suspension can't be considered as an action on those criminals.Need a severe action.Put fullstop to custodial murders.#JusticeForJeyarajAndFenix pic.twitter.com/ok8ZUECxSK
— Siddharth (@Siddhartha18509) June 26, 2020
Please share & tag fwd so non-tamil-speaking people can understand what happened #JusticeforJayarajAndFenix @bhakisundar @ahmedmeeranoffl pic.twitter.com/nZ7klPzpsO
— Suchitra (@suchi_mirchi) June 25, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."