മുതുമല കടുവാ സങ്കേതത്തില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിലെ സീഗൂരില്‍ കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രണ്ടു ആനകളാണ് ചരിഞ്ഞത്. കൊടും വരള്‍ച്ചയാണ് ആനകള്‍ ചരിയാനിടയായതെന്നാണ് പ്രാഥമിക നിഗമനം.
അവയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാഫലം അറിഞ്ഞാലേ ചരിയാനുള്ള കാരണം വ്യക്തമാകു. അടുത്തിടെ സങ്കേതത്തില്‍ ചെന്നായകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
മാസങ്ങള്‍ക്കിടെ പന്ത്രണ്ടോളം കാട്ടാനകളാണ് സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിലായി ചരിഞ്ഞത്. വേനല്‍ കനത്തതോടെ പുഴകളും അരുവികളും വറ്റിവരണ്ടതും വനത്തിലെ പച്ചപ്പ് മാഞ്ഞതും വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായിരുന്നു. വെള്ളത്തിന്റെ കുറവും ഭക്ഷണമില്ലായ്മയുമാണ് ആനകളുടെ ധാരുണ അന്ത്യത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളടക്കം പറയുന്നത്. അഭയരായനം, തെപ്പക്കാട്, ശിങ്കാര, മസിനഗുഡി എന്നിവിടങ്ങളിലാണ് മൂന്ന് പിടിയാനകളും ഒരു കുട്ടിയാനയും അടുത്തകാലത്തായി ചരിഞ്ഞത്. വന്യമൃഗങ്ങളെ വരള്‍ചയില്‍ നിന്ന് രക്ഷിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ആനകള്‍ ചരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."