കെ.എം.സി.സി ഇടപ്പെട്ടു; മൂന്ന് മാസം മുമ്പ് മരിച്ച ഉത്തർ പ്രദേശ് സ്വദേശികളുടെ മൃതദേഹം റിയാദിൽ മറവ് ചെയ്തു
റിയാദ്: മൂന്ന് മാസം മുമ്പ് മരിച്ച ഉത്തർ പ്രദേശ് സ്വദേശികളുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ റിയാദിൽ മറവ് ചെയ്തു. ഉത്തര്‍പ്രദേശിലെ കോലൗറ സ്വദേശിയായ മുഹമ്മദ് അസ്ലം, ഗോരഖ് പൂര്‍ സ്വദേശിയായ തഫ്‌സീര്‍ ആലം എന്നിവരുടെ മയ്യിത്തുകളാണ് കഴിഞ്ഞ ദിവസം
റിയാദിൽ ഖബറക്കിയത്.
മുഹമ്മദ് അസ്ലം ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൗസ് ഡ്രൈവറായിരുന്ന തഫ്‌സീര്‍ ആലം താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്പോൺസർമാരുടെയും ബന്ധുക്കളുടെയും അശ്രദ്ധയും അറിവില്ലായ്മയുമാണ് മൃതദേഹം മറവ് ചെയ്യുന്നത് നീളാൻ കാരണം. എന്നാൽ
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിലിടപ്പെടുകയും ബന്ധുക്കളും സ്പോൺസർമാരുമടക്കമുള്ളവരുമായി ബന്ധപ്പെടുകയും നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഇതിനിടെ കോവിഡ് മരണങ്ങൾ കൂടിയതോടെ ശുമൈസി ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹങ്ങൾ റുമാഹ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. റുമാഹ് പോലീസുമായി ബന്ധപ്പെട്ട സിദ്ദീഖ് ഇരു മയ്യിത്തുകളും റിയാദിലെത്തിക്കുകയും ഖബറക്കുമയുമായിരുന്നു. കഴിഞ്ഞ ദിവസം റിയാദിലെ മൻസൂരിയ, നസീം ഖബർ സ്ഥാനുകളിലായാണ് ഇരുവരുടെയും മൃതദേഹങ്ങൾ മറവ് ചെയ്തത്. റാഫി കൂട്ടായി, അഷ് റഫ് വെള്ളേപ്പാടം എന്നിവരും നടപടികൾ പൂർത്തീകരിക്കുന്നതിൽ സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."