നികുതി അടച്ചില്ല: കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു
തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പത്ത് സ്‌കാനിയ ബസുകളില്‍ ഒന്‍പതെണ്ണത്തിന്റെയും നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടികളിലേക്ക് കടന്നതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍നിന്നും ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് കോയമ്പത്തൂരിനടുത്ത് ഓവര്‍ബ്രിഡ്ജില്‍നിന്നു താഴേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ബസിന്റെ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് നികുതി അടച്ചിട്ടില്ലെന്ന് മനസിലായത്. നികുതി അടയ്ക്കാത്ത സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോടെ ബാക്കിയുള്ള സ്‌കാനിയ സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി. ബസ് വാടകയ്ക്ക് നല്‍കിയ കമ്പനിയാണ് നികുതി അടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."