ശൈഖ് സായിദ് ജന്മശതാബ്ദിയും സാഹിത്യ പുരസ്‌കാരവും
യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിലുള്ള സാഹിത്യത്തിനുള്ള പന്ത്രണ്ടാമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചത് സിറിയന്‍ നോവലിസ്റ്റ് ഖലീല്‍ സ്വാലിഹിനാണ്. അദ്ദേഹത്തിന്റെ 'ഇഖ്തിബാര്‍ അല്‍ നദം' (മനസാക്ഷി നിര്‍ണയം) എന്ന നോവലാണു പുരസ്‌കാരത്തിന് അര്‍ഹമായത്.
സിറിയന്‍ ആഭ്യന്തരയുദ്ധങ്ങളാണു നോവലിന്റെ പ്രമേയം. യുദ്ധത്തെ തുടര്‍ന്നു തീര്‍ത്തും തകര്‍ന്നു ശിഥിലമാക്കപ്പെട്ട ജനജീവിതങ്ങളുടെ ഉള്ളറകളിലേക്കു വായനക്കാരെ ഒപ്പംകൂട്ടിയുള്ള യാത്രയുടെ രചനാതന്ത്രമാണ് നോവലില്‍ സ്വീകരിച്ചിരിക്കുന്നത്. സാഹിത്യം, യുവപ്രതിഭാശ്രമം, ബാലസാഹിത്യം, പരിഭാഷ, സാഹിത്യകലാ വിമര്‍ശം, അറബ് സംസ്‌കാരം കേന്ദ്രവിഷയമാക്കിയ ഇതരഭാഷാ കൃതി എന്നീ ഇനങ്ങളിലാണ് അവാര്‍ഡുകള്‍. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍നിന്നായി വിവിധ ഇനങ്ങളിലായി ലഭിച്ച 1,191 എന്‍ട്രികളില്‍നിന്നാണു വിജയികളെ തിരഞ്ഞെടുത്തത്.
യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരത്തിന് ഈജിപ്തിലെ അഹമ്മദ് അല്‍ ഖര്‍മലവിയുടെ 'അംതാര്‍ സെഫിയ്യാ' (വേനല്‍മഴ) എന്ന നോവലും, ബാലസാഹിത്യത്തിന് യു.എ.ഇയിലെ ഹസ്സ അല്‍ മുഹൈരിയുടെ 'ദിനോറഫര്‍' എന്ന കഥയും തിരഞ്ഞെടുക്കപ്പെട്ടു. ഹസ്സ അല്‍ മുഹൈരി യു.എ.ഇ വനിതയാണ്.
പരിഭാഷയ്ക്ക് തുനീസ്യയിലെ നെജി എലൗനല്ലി അര്‍ഹനായി. ജര്‍മന്‍ എഴുത്തുകാരന്‍ തിയോഡോര്‍ ഡബ്ല്യു അഡോര്‍ണോയുടെ 'നദറയ്യ അസ്തിതീഖിയ്യ' (അേെവലരെവല ഠവലീേൃല) എന്ന ഗ്രന്ഥത്തിന്റെ പരിഭാഷക്കാണ് ഇതു ലഭിച്ചത്. സാഹിത്യകലാ വിമര്‍ശത്തിനുള്ള പുരസ്‌കാരം മൊറോക്കോയിലെ മുഹമ്മദ് മിശ്ബാലിനും (ഫി ബലഅത് അല്‍ ഹജ്ജാജ്), അറബ് സംസ്‌കാരം വിഷയമാക്കി എഴുതിയ ഇതരഭാഷയ്ക്കുള്ള പുരസ്‌കാരം ദാഗ് നികോലസ് ഹെസ്സെ എന്ന ജര്‍മന്‍ ഗവേഷകനും ലഭിച്ചു. കൃതി ടൗരരല ൈമിറ ടൗുുൃലശൈീി: അൃമയശര ടരശലിരല െമിറ ജവശഹീീെുവ്യ ശി വേല ഞലിമശമൈിരല. കൂടാതെ പബ്ലിഷിങ് ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് ദാര്‍ അല്‍ തന്‍വീര്‍ എന്ന പ്രസാധനാലയത്തിനും ലഭിച്ചു.
യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍നഹ്‌യാന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍ ലോകത്തെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നാണ്. 38 വര്‍ഷം അബൂദബിയുടെ ഭരണാധികാരിയും 33 വര്‍ഷം യു.എ.ഇയുടെ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണ് ഇത്തവണയെന്നതു പുരസ്‌കാരത്തിന്റെ ഗരിമ കൂട്ടുന്നു. 2007ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് ഇതിനകം 74 ജേതാക്കളെ ആദരിച്ചു കഴിഞ്ഞു.
ഓരോ ഇനത്തിലും 7,50,000 ദിര്‍ഹമാണ് (ഏകദേശം ഒരു കോടി രൂപ) സമ്മാനത്തുക. സാംസ്‌കാരിക-ടൂറിസം വകുപ്പിന്റെ അധീനതയില്‍ നടത്തപ്പെടുന്ന അവാര്‍ഡിന്റെ രക്ഷാധികാരി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സുല്‍ത്താന്‍ ആല്‍ നഹ്‌യാനാണ്. ചുരുങ്ങിയത് രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും മുന്‍പ് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടില്ലാത്തതുമായ അറബിഭാഷയിലുള്ള കൃതികള്‍ക്കാണു മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."