പൊള്ളാച്ചി കന്നുകാലിച്ചന്ത മാറ്റിയതിനെതിരേ പ്രതിഷേധമുയരുന്നു
വി.എം.ഷണ്‍മുഖദാസ്
പൊള്ളാച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയിലെ കന്നുകാലിച്ചന്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണിപ്പോള്‍. ഇതിനെതിരെ വരുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരെ വോട്ട് ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങുകയാണ് കന്നുകാലിക്കച്ചവടക്കാരും,ചന്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മററു തൊഴിലാളി കുടുംബങ്ങളും. ആഴ്ചയില്‍ രണ്ടു ദിവസം നടക്കുന്ന ചന്തയില്‍ 5000 ത്തോളം കാലികള്‍ വില്‍പ്പനക്കായി എത്താറുണ്ട് .ചൊവ്വാഴ്ചയും, വ്യാഴാഴ്ചയുമാണ് ചന്തയില്‍ കച്ചവടം നടക്കുന്നത്. അഞ്ചു് കോടിയോളം രൂപയുടെ കാലിക്കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് തമിഴ്‌നാട് കാറ്റില്‍ മെമ്പേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി തെന്‍ട്രല്‍ സെല്‍വരാജ് പറയുന്നു
പൊള്ളാച്ചി നഗരത്തിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കന്നുകാലിച്ചന്തയില്‍ ആദ്യകാലങ്ങളില്‍ ആനകളെയും, കുതിരകളെയും ഉള്‍പ്പെടെയുള്ളവയെ വിറ്റു വന്നിരുന്നു. കേരളം, തമിഴ്‌നാട് , കര്‍ണാടക, ആന്ധ്ര എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ കാലികള്‍ ഉള്‍പ്പെടെയുള്ളവയെ വില്‍പനക്കായി എത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലികച്ചവടം നടന്നിരുന്ന പൊള്ളാച്ചിയിലെ കാലിച്ചന്ത നാലുമാസം മുന്‍പ് എട്ട് കിലോമീറ്റര്‍ അകലെയുള്ള തിപ്പംപ്പെട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചു. ഇതോടെ പൊള്ളാച്ചി കാലിച്ചന്തയിലേക്ക് കച്ചവടക്കാരും, കര്‍ഷകരുമൊന്നും വരാതായി. തിപ്പംപ്പെട്ടിയിലേക്കു്്് ചന്ത മാറ്റിയതോടെ കേരളം, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും എത്താതായി. തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവുമധികം കന്നുകാലികളെ വാങ്ങാന്‍ എത്തിയിരുന്നത് കേരളത്തിലെ ക്ഷീരകര്‍ഷകരായിരുന്നു. ഇപ്പോള്‍ തിപ്പംപ്പട്ടിയിലേത്താനുള്ള യാത്ര സൗകര്യം കുറവായതും, കച്ചവടത്തിനായി കൊണ്ടു വരുന്ന പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യ കുറവും പൊള്ളാച്ചി മാര്‍ക്കറ്റിനേക്കാള്‍ കുറവായതിനാല്‍ ആരും ധൈര്യപൂര്‍വം അവിടെ പോയി കാലികച്ചവടം നടത്താന്‍ തയാറാവുന്നില്ല.
പൊള്ളാച്ചി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാലിച്ചന്ത ഇപ്പോള്‍ തിപ്പംപ്പട്ടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. കാലിച്ചന്ത മാറ്റുന്നതില്‍ പൊള്ളാച്ചി എം.എല്‍.എയുടെ പങ്കും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇതിനിടയില്‍ പൊള്ളാച്ചിയിലെ കന്നു കച്ചവടക്കാര്‍ തിപ്പംപ്പെട്ടിയിലേക്കു മാറ്റിയ കാലിച്ചന്ത വീണ്ടും പൊള്ളാച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു്് ഹൈകോടതിയെ സമീപിച്ചു അനുകൂലവിധി നേടിയെടുത്തെങ്കിലും, ഇതു വരെയും ചന്ത ഇങ്ങോട്ട് മാറ്റാന്‍ നഗരസഭാ അധികൃതരും, ജില്ലാ കലക്ടറും തയാറായിട്ടില്ലെന്ന് സെല്‍വരാജ് പറയുന്നു.ഇപ്പോള്‍ വീണ്ടും കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയുടെ കടുംപിടുത്തമാണ് ചന്ത പൊള്ളാച്ചി ടൗണിലേക്ക് തന്നെ മാറ്റാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."