HOME
DETAILS
MAL
സോഡ കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് സമരം
backup
April 21 2017 | 23:04 PM
പേരാമ്പ്ര: എരവട്ടൂര്‍ മുള്ളന്കുന്നു പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മിന്റ്സോഡ കമ്പനി അടച്ചു പൂട്ടുക എന്ന ആവശ്യവുമായി പ്രദേശവാസികള്‍ സമരം നടത്തി. കമ്പനി കാരണം സമീപത്തെ ലക്ഷം വീട് നിവാസികള്‍ക്ക് ഉള്‍പെടെ കുടിവെള്ള ക്ഷാമം നേരിടുന്നതായി പരാതി ഉയര്‍ന്നു. കുഴല്‍ കിണര്‍ സ്ഥാപിച്ച് വെള്ളം എടുക്കുന്നതിന്റെ ഫലമായി സമീപത്തെ കിണറുകള്വറ്റി വരളുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. സമരം ബ്ലോക്ക് മെമ്പര്‍ വി.കെ സുനീഷ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."