അഭിഭാഷക എന്റോള്‍മെന്റ് ഓണ്‍ലൈന്‍ വഴി; ചരിത്രത്തില്‍ ആദ്യം
കോഴിക്കോട്: നിയമ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ വഴി അഭിഭാഷകരായി എന്റോള്‍ ചെയ്തു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് എന്റോള്‍മെന്റ് ഓണ്‍ലൈനാക്കിയത്. സാധാരണ ഹൈക്കോടതിയിലെ പ്രൗഢഗംഭീരമായ സദസില്‍ നടക്കുന്ന ചടങ്ങായിരുന്നു ഇത്. പക്ഷേ ഇത്തവണ ആ പ്രൗഢി നഷ്ടമായി. എന്നാല്‍ ഈ മനോഹര മുഹൂര്‍ത്തം മനസിലോര്‍ത്ത് കോഴിക്കോട് ലോ കോളജിലെ 10 വിദ്യാര്‍ഥികള്‍ ഒന്നിച്ച് ചടങ്ങില്‍ പങ്കുകൊണ്ടു. സാമൂഹിക അകലം പാലിച്ചായിരുന്നു ഇത്.
വെബെക്‌സ് മീറ്റിങ് വഴിയാണ് വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 10ന് തന്നെ എല്ലാ വിദ്യാര്‍ഥികളും ലോഗിന്‍ ചെയ്തു. പത്തേമുപ്പത്തിയഞ്ചോടുകൂടി ഉദ്ഘാടന പ്രസംഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം എന്റോള്‍മെന്റ് നടപടികള്‍ തുടങ്ങി. 785 വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ എന്റോള്‍ ചെയ്തത്.
ഇവരെ ആദ്യം 10 ഗ്രൂപ്പുകളാക്കി തിരിച്ചു. 25 പേരടങ്ങുന്ന നാലു ബാച്ചുകള്‍ വീതമാണ് ഓരോ ഗ്രൂപ്പിലും ഉള്‍പ്പെടുന്നത്. ഓരോ ബാച്ചിന്റെയും സമയമാകുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കും. അതിനുസരിച്ച് വെബെക്‌സ് മീറ്റിങ്ങില്‍ ബാച്ചിലെ എല്ലാവരും ഒന്നിച്ച് പ്രതിഞ്ജ എടുക്കുകയുമാണ് ചെയ്തത്. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചു മിനുട്ട് നേരമായിരുന്നു പ്രതിഞ്ജ. പ്രതിഞ്ജക്കുശേഷം നിങ്ങള്‍ എന്റോള്‍ ചെയ്തുവെന്ന് അറിയിക്കുകയും ചെയ്തു. എന്റോള്‍മെന്റ് നമ്പര്‍ പിന്നീട് ഇ മെയില്‍ വഴി നല്‍കും. മൂന്നു മാസങ്ങള്‍ക്ക് ശേഷം എറണാകുളത്ത് നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."