വേനല്‍ച്ചൂടിന് ആശ്വാസമേകി വഴിയോര പാനീയക്കടകള്‍ സജീവം
മൂവാറ്റുപുഴ: വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ വിവിധതരം പാനീയങ്ങള്‍ വഴിയോരങ്ങളില്‍ സുലഭം. മൂവാറ്റുപുഴ എം.സി റോഡിലും, തൊടുപുഴ മൂവാറ്റുപുഴ, കോതമംഗലം മൂവാറ്റുപുഴ റോഡുകള്‍ക്കരികിലും നിരവധി പാനീയശാലകളാണ് ചൂടേറിയതോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പനം കരിക്ക് പാനി, കരിമ്പ് ജ്യൂസ്, നാരങ്ങ വെള്ളം, സോഡാ, കുപ്പിവെള്ളം എന്നിവയും മൂവാറ്റുപുഴയുടെ തനത് പഴമായ പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങി വിവധ തരം പഴങ്ങളുടെ പാനീയങ്ങളും ലഭ്യമാണ്. കൂടാതെ വിനാഗിരിയിട്ട് കാന്താരി, നെല്ലിക്ക, പച്ചമാങ്ങ , ഉപ്പുമാങ്ങയും എന്നിവയും ചൂടകറ്റാന്‍ വിശ്രമിക്കുന്ന യാത്രക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നു.
പാര്‍ക്കിങ് സൗകര്യമുള്ള കേന്ദ്രളിലാണ് ഇത്തരം പാനിയ ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴയിയിലൂടെ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍, ദീര്‍ഘ ദൂര യാത്രക്കാര്‍, സ്ഥിരമായി ഇവിടങ്ങളിലെ വിഭവങ്ങളില്‍ ആകര്‍ഷ്ടരാണ്. ചൂടേറിയതോടെ പ്രദേശ വാസികളും ഇവ ഉപയോഗിച്ച് തുടങ്ങിയതോടെ ഇത്തരം കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തകരും ഇത്തരം പാനിയങ്ങള്‍ ഉപയോഗിക്കുന്നു. വിവധ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ഥനയ്ക്ക് ഇറങ്ങിയ സംഘാംഗങ്ങള്‍ വേനല്‍ ചൂടിന്റെ കാഠിന്യം ഏറുന്തോറും വിശ്രമത്തിനും ദാഹമകറ്റാനും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുവാന്‍ തുടങ്ങി.
പനംകരക്കിന് ഡിമാന്റ് കൂടിയതോടെ പൊളളാച്ചിയില്‍ നിന്നും ലോഡ് കണക്കിന് പനംകരിക്കുകളാണ് മൂവാറ്റുപുഴയിലെത്തുന്നത്. പനം കരിക്ക് എത്തുന്നതോടെ വിവിധ സ്ഥങ്ങളിലെ വഴിയോരക്കച്ചവടക്കാര്‍ വാങ്ങി കൊണ്ടുപോകും . മൂവാറ്റുപുഴയിലെത്തുന്ന സാധാരണക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വഴിയോര പാനിയ കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."