അപകടം വിളിച്ചോതി പൊട്ടിപ്പൊളിഞ്ഞ കല്‍വര്‍ട്ട്
ചീമേനി: കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ കല്‍വര്‍ട്ട് അപകടക്കെണിയൊരുക്കുന്നു. ചാനടുക്കം കാക്കടവ് റോഡില്‍ കീരിക്കുന്നിലേക്കു തിരിയുന്നിടത്തെ വളവിലാണ് അപകടം പതിയിരിക്കുന്നത്. മാസങ്ങളായി ശോച്യാവസ്ഥയിലായിരുന്ന ചാനടുക്കം കാക്കടവ് റോഡിലെ അഞ്ചോളം കല്‍വര്‍ട്ടുകള്‍ താല്‍ക്കാലികമായി ഇരുഭാഗങ്ങളില്‍ മാത്രം നേരിയ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു അധികൃതര്‍. ഇതില്‍ പെട്ടതാണ് ആനക്കല്ല് ബസ് സ്റ്റോപ്പ് കഴിഞ്ഞ ഉടനെയുള്ള കല്‍വര്‍ട്ടും.
സ്വകാര്യകമ്പനിയുടെ കേബിള്‍ ലൈനുകള്‍ക്കായി ഒരു വശത്തെടുത്ത കുഴികള്‍ കാരണമായി കല്‍വര്‍ട്ടിനു ചേര്‍ന്നുള്ള ഭാഗം പൂര്‍ണമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. നാട്ടുകാര്‍ ചുവന്ന തുണി കെട്ടി അപകട മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ക്കു മാത്രം കുലുക്കമില്ല.
ഒരു വശത്തു കുത്തനെയുള്ള ഇറക്കവും വളവുമുള്ള പ്രദേശമായതിനാല്‍ ഡ്രൈവറുടെ ശ്രദ്ധ ഒന്നുപാളിയാല്‍ വന്‍ ദുരന്തമുണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
രാത്രികാലത്താണെങ്കില് അപകടസാധ്യത കൂടുതലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."