ഇരട്ടപ്പദവി ബില്‍: വി.എസ് ബില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഇരട്ടപ്പദവി ഭേദഗതി ബില്ലിനെ 'വി.എസ്. അച്യുതാനന്ദന്‍ ബില്‍' എന്ന് പറയുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്യുതാനന്ദനെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ച് അദ്ദേഹത്തിന് കാബിനറ്റ് ആനുകൂല്യം നല്‍കുന്നതിനുള്ള ആദ്യപടിയാണ് ഈ ബില്‍. ബില്ലിനെ നിയമമാക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്താല്‍ സംസ്ഥാന ഫണ്ടില്‍ നിന്നു യാതൊരു ചെലവും ഉണ്ടാകില്ല എന്നു ധനകാര്യ മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നത് ശരിയല്ല. ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമസഭാംഗത്തെ നിയമിച്ചാല്‍ ചെലവു വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വി.എസിന് എന്തെങ്കിലും സൗകര്യം ചെയ്തുകൊടുക്കാന്‍ സി.പി.എമ്മിന് കഴിയാത്തതാണ് കാരണമെങ്കില്‍ അദ്ദേഹത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.എം. മാണി പറഞ്ഞു. എന്നാല്‍ ഇ.എം.എസും ജോസഫ് മുണ്ടശേരിയും പദവിയിലിരുന്ന് ശമ്പളം വാങ്ങിയിട്ടില്ലെന്നും മാണി ഓര്‍മിപ്പിച്ചു. അസാധാരണമായ ബില്ലാണിതെന്നും രാഷ്ട്രീയ താല്‍പര്യമാണിതിന് പിന്നില്ലെന്നും കെ.സി. ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ചു. പദവി ശമ്പളമില്ലാത്തതാണോ, പണം ചെലവഴിക്കുന്നത് കണ്‍സോളിഡേറ്റഡ് പേ ആണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.എസിനെ പോലൊരു നേതാവിനെ അപമാനിക്കാനാണ് ഈ പദവി അദ്ദേഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ഇത് സ്വീകരിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എം. ഉമ്മര്‍ എം.എല്‍എയും ബില്ലിനെ എതിര്‍ത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."