വ്യാജരേഖയില്‍ ബി.പി.എല്‍ കാര്‍ഡ്; നടപടി പേരിന് മാത്രം
തിരൂര്‍: ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരടക്കം വ്യാജ രേഖയില്‍ ബി.പി.എല്‍ കാര്‍ഡ് സമ്പാദിച്ച് ആനുകൂല്യം കൈപ്പറ്റുന്നതായുള്ള പരാതികള്‍ ഉയരുമ്പോഴും നടപടി പേരിന് മാത്രം. അനര്‍ഹമായി ആനുകൂല്യം പറ്റുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും നിയമലംഘനം തുടരുകയാണ്.
ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ തിരൂര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ ഇന്നലെയും അറിയിച്ചു. ഇതുസംബന്ധിച്ചുള്ള പരാതിക്ക് മറുപടിയായാണ് ഉദ്യോഗസ്ഥര്‍ നിലപാട് ആവര്‍ത്തിച്ചത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് അറിയുന്നവര്‍ പോലും അനര്‍ഹമായി ആനുകൂല്യം പറ്റുന്നുണ്ടെന്നാണ് ആരോപണം. രാഷ്ട്രീയ സ്വാധീനവും വ്യക്തി ബന്ധങ്ങളും പലപ്പോഴും നിഷ്പക്ഷമായ നടപടിയ്ക്ക് തടസമാകുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി വ്യക്തമാക്കുന്നതിനിടെയാണ് ബി.പി.എല്‍ ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റുന്നുവെന്ന പരാതി താലൂക്ക് വികസന സമിതി യോഗത്തിലും ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."