ജി.എസ്.ടി ബില്‍: സര്‍ക്കാരുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ന്യൂഡല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ലുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കാനും തീരുമാനമായി. എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരുന്ന ജി.എസ്.ടി ബില്ലിനോട് തുറന്ന സമീപനമാണുള്ളതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
യോഗം അവസാനിച്ചതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. വിഷയത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനു പര്‍ട്ടിനോമിനിയെ അയക്കാന്‍ കോണ്‍ഗ്രസിനോട് ജെയ്റ്റ്‌ലി നിര്‍ദേശിച്ചു. ഇന്നോ നാളെയേ കോണ്‍ഗ്രസിന്റെ പ്രതിനിധിയുമായി ധനമന്ത്രി ചര്‍ച്ച നടത്തിയേക്കും.
18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിറകോട്ട് പോവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബില്ലിനോടുള്ള മുന്‍നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തിയത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലമാണ് ബില്ല് ഇതുവരെ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നത്. ലോക്‌സഭയില്‍ സര്‍ക്കാരിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ ഭരണപക്ഷം ന്യൂനപക്ഷമാണ്. അടുത്തയാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."