HOME
DETAILS

കാഞ്ഞിരത്തിനാല്‍ ഭൂസമരം; സി.പി.ഐ നിലപാട് വ്യക്തമാക്കണം: വയനാട് വികസന സമിതി

  
backup
April 03 2019 | 05:04 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%b8%e0%b4%ae%e0%b4%b0-3

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂസമരം 1325 ദിവസം പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ കയ്യാളുന്ന സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്ന് വയനാട് വികസനസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് സമരപ്പന്തലിലെത്തി, വിജയിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞ് ജയിച്ചുകയറിയ വയനാട്ടിലെ ഇടതുപക്ഷ എം.എല്‍.എമാരെയും പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ല.
മുമ്പ് 2008-ലും, സി.പി.ഐ വനം, റവന്യൂവകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഈ കുടുംബത്തെ ഇത്തരത്തില്‍ നിയമക്കുരുക്കിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടായത്. അന്ന് നടന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായിട്ടും, അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫിസില്‍ നിന്നും ആ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. വയനാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലും മഴയും ഏറ്റുവാങ്ങി ഈ കുടുംബത്തിന്റെ സമരം ഇത്രയും ദിവസം പൂര്‍ത്തിയാകുമ്പോള്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സി.പി.ഐ നിലപാട് വ്യക്തമാക്കാന്‍ തയാറാകണമെന്നും വയനാട് വികസന സമിതി ആവശ്യപ്പെടുന്നു. ഭൂമി നില്‍ക്കുന്ന മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിലവില്‍ സി.പി.എമ്മിന്റെ എം.എല്‍. എയായ ഒ.ആര്‍ കേളു ഈ വിഷയത്തില്‍ ഒരു സ്റ്റേറ്റ്‌മെന്റ് പോലുമിറക്കാന്‍ നാളിതുവരെയായി തയാറായിട്ടില്ല. നിലവില്‍ 2017 നവംബര്‍ 11ന് പൂര്‍ത്തിയായ സബ്കലക്ടര്‍ അന്വേഷണവും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായിരുന്നു.
അത് കോടതിക്ക് മുമ്പിലെത്തിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് പറഞ്ഞ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും പിന്നീട് പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടുകയാണുണ്ടായത്. സി.പി.എം പ്രതിപക്ഷത്തിരിക്കുമ്പോള്‍ വയനാട്ടില്‍ അരങ്ങേറുന്ന ആദിവാസി ഭൂസമരം പോലെ ഒരു വിഷയമായി നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് കാഞ്ഞിരത്തിനാല്‍ സമരത്തെയും ഇടതുമുന്നണി നോക്കികാണുന്നത്. ഭരണത്തിലെത്തിയാല്‍ ഈ സമരത്തെ കുറിച്ച് ഇവര്‍ ഓര്‍ക്കാറ് പോലുമില്ല. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയില്‍ എം.എല്‍.എയായ അന്ന് മുതല്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ അംഗമാണ്.
നിരവധി പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പെറ്റീഷന്‍ കമ്മിറ്റി മുമ്പാകെ കാഞ്ഞിരത്തിനാല്‍ വിഷയം ഉന്നയിക്കാന്‍ പോലും അദ്ദേഹം നാളിതുവരെയായി തയാറായിട്ടില്ല. സമരസമിതിയുടെ ഭാഗവും ഹരിതസേനയുടെ സംസ്ഥാന ചെയര്‍മാനുമായ അഡ്വ. പ്രദീപ്കുമാറാണ് ഈ വിഷയം പരാതിയായി നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ എത്തിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കമ്മിറ്റി റവന്യൂ, വനം ആഭ്യന്തര വകുപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. വനംവകുപ്പ് മാത്രമാണ് വിശദീകരണം നല്‍കിയത്. എന്നാല്‍ അത് തൃപ്തികരമല്ലെന്ന് നിയമസഭാസമിതി വിലയിരുത്തുകയും തള്ളുകയും ചെയ്തു.
ഏപ്രില്‍ 30ന് തെളിവെടുപ്പിനായി നിയമസഭാസമിതി സിറ്റിങ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം കോടതിയില്‍ ഒരു പുതിയ കേസ് കൂടി അഡ്വ. പ്രദീപ്കുമാര്‍ നല്‍കുകയും ചെയ്തു. വണ്‍ എര്‍ത്ത് വണ്‍ ലൈഫിന്റെ കേസില്‍ പറയുന്ന ഭൂമി അളന്ന് തിരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ഥ്യത്തില്‍ ആ ഭൂമി ഈ കുടുംബത്തിന്റേതല്ലെന്ന് രേഖകള്‍ സഹിതം ഈ കുടുംബം നേരത്തെ വ്യക്തമാക്കിയതാണ്. ഭൂമി അളന്ന് തിരിക്കാനുള്ള വിധിയുണ്ടാകുന്നതോടെ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാവും. നിലവില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ ആളുകളും ഈ വിഷയത്തില്‍ ഈ കുടുംബത്തിന്റെ കൂടെ പിന്തുണയുമായി രംഗത്തുണ്ട്.
എന്നാല്‍ അവിടെയും ഇടതുപക്ഷം കര്‍ഷകരുടെ പിന്തുണയില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷം ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വയനാടന്‍ ജനത തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും വയനാട് വികസനസമിതി വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സാലി റാട്ടക്കൊല്ലി, ജനറല്‍ സെക്രട്ടറി പി.പി ഷൈജല്‍, എം.ജി സുനില്‍കുമാര്‍, ജോബി പാറേക്കാടന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago