48 കരാര്‍ ജോലിക്കാരെ പിരിച്ചുവിട്ട് ഐ.ആര്.സി.ടി.സി
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആരെയും പിരിച്ചുവിടരുതെന്ന തൊഴില്‍ മന്ത്രാലയ നിര്‍ദേശത്തിന് പുല്ലുവില നല്കി റെയില്‍വേ. റെയില്‍വേയുടെ കീഴിലുള്ള കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനില്‍ (ഐ.ആര്.സി.ടി.സി) 48 സൂപ്പര്‍വൈസര്‍മാരെയാണ് പിരിച്ചുവിട്ടത്. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കരാര്‍ ജോലിക്കാരായ 138 കേറ്ററിങ് സൂപ്പര്‍ വൈസര്മാര്ക്കാണ് ജോലി നഷ്ടമായത്.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ജോലിചെയ്തിരുന്നവരാണിവര്‍. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരികളും കൂട്ടത്തിലുണ്ട്. ട്രെയിനുകളിലും സ്റ്റേഷനുകളിലും ഭക്ഷണ നിലവാരം ഉറപ്പാക്കുക, കേറ്ററിങ് പരാതികള്‍ പരിഹരിക്കുക എന്നിവയായിരുന്നു ഇവരുടെ ചുമതലകള്‍. ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരിക്കേ എവിടെ ജോലിതേടുമെന്ന് അറിയില്ലെന്ന് ജോലി നഷ്ടപ്പെട്ടവര്‍ പറയുന്നു.ട്രെയിനുകള്‍ ഓടാത്തപ്പോള്‍ കോര്പറേഷന് വരുമാനം കുറഞ്ഞതിനാലാണ് കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് റെയില്‍വേയുടെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."