സുരക്ഷിതമല്ല ഏച്ചൂര്‍ അപകടവളവ്
ചക്കരക്കല്‍: അപകടങ്ങള്‍ പതിവായ ഏച്ചൂര്‍ വളവില്‍ സുരക്ഷ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
ഇന്നലെ ബൈക്കും ബസും കൂട്ടിയിടിച്ച് പയ്യാവൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് ഗുരുതരാമായി പരുക്കേറ്റിരുന്നു. നേരത്തെ നിയന്ത്രണം വിട്ട ലോറി വഴിയാത്രക്കാരനെ ഇടിച്ചു അപകടമുണ്ടായിരുന്നു. ഇവിടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രമെ കാണാന്‍ കഴിയുകയുള്ളു. മിക്കസമയത്തും അത്യാഹിതം വഴിമാറുകയാണ്. ബസുകളും മറ്റ് വാഹനങ്ങളും അമിത വേഗതയില്‍ വളവിലൂടെ കടന്നുപോവുന്നതോടെ തങ്ങള്‍ ഭീതിയോടെയാണ് യാത്ര ചെയ്യുന്നതെന്നാണ് പ്രദേശത്തുകാരുടെ പരാതി. സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാണെന്നും പരാതി ഉണ്ട്. മട്ടന്നൂര്‍, കൂട്ടൂപുഴ, വീരാജ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. മട്ടന്നൂര്‍ വിമാനത്താവളം വന്നതോടെ വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. വളവിന് സമീപമാണ് ഓട്ടോസ്റ്റാന്‍ഡ് ഉള്ളത്.
ഇതൊന്നും ശ്രദ്ധിക്കാതെയാണ് വാഹനങ്ങള്‍ അമിതവേഗതയില്‍ കടന്നുപോവുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ റോഡില്‍ സ്പീഡ് ബ്രെയിക്കറുകള് നിര്‍മിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ഗതാഗത ക്രമീകരണത്തിന് ഡിവൈഡറുകളും ദിശാസൂചികകളും വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."