HOME
DETAILS
MAL
കടത്തുവള്ളം വാങ്ങാന്‍ പത്തുലക്ഷം അനുവദിച്ചു
backup
July 08 2018 | 07:07 AM
തൃക്കരിപ്പൂര്‍: കടത്തുവള്ളത്തിനായി കടലോര ജനത നടത്തിവന്ന സമരത്തിന് ഒടുവില്‍ വിജയം. കടത്തുവള്ളം വാങ്ങാന്‍ എം.എല്‍.എ ഫണ്ടില്‍നിന്നു പത്തു ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു, ആര്.ഡി.ഒ സി. ബിജു എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഫണ്ട് അനുവദിച്ചത്. തൃക്കരിപ്പൂര്‍ കടപ്പുറം മാടക്കാല്‍ കടവില്‍ സര്‍വിസ് നടത്തിവന്നിരുന്ന കടത്തുവള്ളം കാലപഴക്കം കാരണം അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. പകരം സംവിധാനം ഒരുക്കാതെയുള്ള അധികൃതരുടെ തീരുമാനത്തില്‍ ഒരു മാസത്തോളമായി തൃക്കരിപ്പൂര്‍ കടപ്പുറം കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തിവരികയാണ്. ഒടുവില്‍ വലിയപറമ്പ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചതോടെയാണ് അധികൃതരുടെ കണ്ണുതുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."