പരിസ്ഥിതി-ജല സാക്ഷരത അനിവാര്യം:ഡോ.അജിത്ത് പ്രഭു
ആലപ്പുഴ: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ കൊടുംവരള്‍ച്ചാ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് പരിസ്ഥിതി ജലസാക്ഷരത അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജോയന്റ് ഡയറക്ടര്‍ ഡോ.അജിത്ത് പ്രഭു പറഞ്ഞു.
''ജലം ജീവാമൃതം, ജലസംരക്ഷണം എന്റെ ഉത്തരവാദിത്വം, ജലം സംരക്ഷിക്കു ജീവന് നിലനിര്‍ത്തു'' എന്ന മുദ്രാവാക്യത്തിലൂന്നി ലോക ഭൗമ ദിനാചാരണത്തിന്റെ ഭാഗമായി സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗസിലിന്റെ സാമ്പത്തിക സഹായത്തോടെ പരിസ്ഥിതി സംഘടനയായ സീ-ഗിഫ്റ്റ് ആലപ്പുഴയും എസ്.ഡി.കോളജ് ജലവിഭവ ഗവേഷണ കേന്ദ്രവും സംയുക്തമായി ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ജലസംരക്ഷണ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിവേകരഹിതമായി ജലം പാഴാക്കുന്നതും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതും വ്യാപകമായ പരിസ്ഥിതി മലിനീകരണം മൂലവും സംസ്ഥാനം മരുഭൂമിയായി മാറും. ജലം കരുതലോടെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയുമാണെന്നതാണ് ഭൗമദിനാചരണത്തിന്റെ സന്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജോയന്റ് ഡയറക്ടര്‍ ഡോ.അജിത്ത് പ്രഭു, ജലസംരക്ഷണ പോസ്റ്റര്‍ ആലപ്പുഴ റീജണല്‍ ട്രാന്‍സ്പോര്‍ട്ട'് ഓഫീസര്‍ എബി ജോണിനു നല്കി പ്രകാശനം ചെയ്തു. കെ.ബി.റ്റി.എ.ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന്, ട്രഷറര്‍ ഷാജി ലാല്‍, ജില്ലാ ഒട്ടോതൊഴിലാളി യൂണിയന് സെക്രട്ടറി എ.എം.ഇക്ബാല്‍, സീ-ഗിഫ്റ്റ് ഡയറക്ടര്‍ ആന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫിറോസ് അഹമ്മദ്, സി.ആര്.എ.ആര്.പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.ജി.നാഗേന്ദ്രപ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."