മത്സ്യ വളര്‍ത്തു കേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളി; കര്‍ഷകര്‍ ആശങ്കയില്‍
പൂച്ചാക്കല്‍: ഉളവെയ്പ്പിലെ മത്സ്യം വളര്‍ത്തു ചാലില്‍ കക്കൂസ് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യ ചെമ്മീന്‍ കൃഷിക്ക് ഭീഷണിയായി. പള്ളിവെളി ഉളവെയ്പ് റോഡിലെ റാവുത്തര്‍ കലിങ്കിനോട് ചേര്‍ന്നാണ് കഴിഞ്ഞ രാത്രി കക്കൂസ് മാലിന്യം തള്ളിയത്.ഈ ഭാഗത്തുള്ള തോട് വഴി കായല്‍ വെള്ളം കയറിയിറങ്ങുന്ന ആറാവേലി പാടശേഖരത്തിലാണ് മത്സൃ കൃഷി നടത്തുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യ കേരളം പദ്ധതി പ്രകാരമാണ് ഇവിടെ മത്സ്യ കൃഷി നടത്തുന്നത്. അഞ്ച് ലക്ഷത്തോളം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെയും ആയിരക്കണക്കിന് കരിമീന്‍ കുഞ്ഞുങ്ങളെയുമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. രണ്ട് മാസം മാത്രം വളര്‍ച്ചയാണ് നിലവില്‍ ഇതിനുള്ളത്. സ്വകാര്യ വ്യക്തികള്‍ പാട്ടത്തിനെടുത്ത 23 ഏക്കര്‍ കരി നിലത്തിലാണ് കൃഷി. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഈ മത്സ്യങ്ങളത്രയും നശിച്ച് പോകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കക്കൂസ് മാലിന്യം തള്ളിയതു വഴി വെള്ളത്തില്‍ കലര്‍ന്ന കോളിഫോം ബാക്ടീരിയ മത്സ്യ കൃഷിയെ നശിപ്പിക്കുമെന്നാണ് ഈ മേഖലയിലുള്ള വിദഗധരുടെ വിലയിരുത്തല്‍.എറണാകുളം ഭാഗത്തു നിന്നും കൊണ്ടുവരുന്ന കക്കൂസ് മാലിന്യം പ്രദേശത്ത് തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണ്.രാത്രിയുടെ മറവിലാണ് ജലാശയങ്ങളിലും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത്.കഴിഞ്ഞ ദിവസം പാണാവള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപവും ആന്നലത്തോടിലെ പൊതു തോട്ടിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു.
ഇത് മൂലം പ്രദേശവാസികള്‍ രോഗ ഭീതിയിലാണ് കഴിയുന്നത്. പോലീസ് രാത്രികാലങ്ങളില്‍ നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."