നീണ്ടൂര്‍ തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം
കോട്ടയം: നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 26 ന് കൊടിയേറും.രാവിലെ സൂര്യകാലടി മഹാഗണപതി ഹോമം, വൈകുന്നേരം ആറിന് സംസ്‌കാരിക സമ്മേളനം-കലാപരിപാടികളുടെ ഉദ്ഘാനം ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വൈകുന്നെരം ഏഴിന് കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി കാരണത്തില്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍.
27 ന് രാവിലെ ഉത്സവബലി, വയലിന്‍ സോളോ, ആധ്യാത്മിക പ്രഭാഷണം,കഥകളി എന്നിവ നടക്കും. 28ന് കാര്‍ത്തികയൂട്ട്,ഉത്സവബലി, സംഗീത സദസ്, താലപ്പലി വരവേല്പ്പ്, ആധ്യാത്മിക പ്രഭാഷണം, മ്യൂസിക് ഫ്യൂഷന്‍ എന്നിവയും നടക്കും. 29 ന് ശ്രീബലി, തുള്ളല്‍ത്രയം, ഉത്സവബലി, കാഴ്ച്ചശ്രീബലി, പഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍,വലിയ വിലക്ക്. 30 ന് ക്ഷേത്രത്തില്‍ ശ്രീബലി ,ചാക്യാര്‍കൂത്ത്,മേടഷഷ്ഠി, സംഗീതോത്സവം, , സംഗീത സദസ്, ഭക്തിഗാനമേള, വിളക്ക് എന്നിവയും ഉണ്ടാകും.
ഉത്സവത്തിന്റെ അവസാനദിനമായ മെയ് ഒന്നിന് ആറാട്ട് സംഗീത സദസ്, നാദത്വരകച്ചേരി. രാത്രി എട്ടിന് കൈപ്പുഴ ആറാട്ടുകടവില്‍ ആറാട്ട്, രാത്രി പതിനൊന്നിന് ക്ഷേത്രത്തില്‍ ആറാട്ട് എത്തിച്ചേരും തുടര്‍ന്ന് കൊടിയിറക്ക്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ മോഹനന്‍, കണ്‍വീനര്‍ ബി ബാലകൃഷ്ണന്‍, ട്രഷറര്‍ എം വിശ്വംഭരന്‍, ദേവസ്വം സെക്രട്ടറി കെ.സി മണി, ജില്ലാ ദേവസ്വം സെക്രട്ടറി കെ.പി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."