സി.എ.എ സമരത്തില്‍ പങ്കെടുത്തതിന് രാജ്യദ്രോഹക്കുറ്റം: അലിഗഢ് വിദ്യാര്‍ഥി ഫര്‍ഹാന്‍ സുബേരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാംപയിന്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി (സി.എ.എ) ക്കെതിരെ സമരം ചെയ്ത അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഫര്‍ഹാന്‍ സുബേരി എന്ന വിദ്യാര്‍ഥിയെ ആണ് സഹപാഠികള്‍ക്കൊപ്പം മെയ് 29ന് അറസ്റ്റ് ചെയ്തത്.
#ReleaseFarhanZuberi എന്ന ഹാഷ്ടാഗില്‍ ഫര്‍ഹാന്‍ സുബേരിയുടെ അറസ്റ്റിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുകയാണ്.
#Releasefarhanzuberi and arrest Kapil Mishra aka "Katil Mishra" and Ragini Tiwari who instigated mobs during Delhi Pogr0m as per the publicly available videos.
— Muhammad Ali of Tweeter (@ViratAbdul) June 28, 2020
Farhan Zuberi has no criminal record and is innocent ? pic.twitter.com/CQgKmFEqTs
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് യൂനിവേഴ്‌സിറ്റി ക്യാംപസിലുണ്ടായ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അടിസ്ഥാനമാക്കിയാണ് കേസ്. സംഭവത്തില്‍ 1000 ത്തോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരുന്നത്.
പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ കുറ്റകൃത്യമായി കണക്കാക്കി പൊലിസ് ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തുകയാണെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു.
In the middle of the pandemic, when Maharashtra is fighting disease, UP is witch-hunting students. Shameless is the word for Yogi Sarkar.#ReleaseFarhanZuberi pic.twitter.com/A47pV2g4JI
— Akil Shipra?? (@AkilShipra17) June 28, 2020
തെരുവില്‍ സമാധാനമായി പ്രതിഷേധിച്ചവരെ ജയിലിലിടുകയും വിദ്വേഷ പ്രചാരണവും അക്രമത്തിന് ആഹ്വാനം നടത്തുകയും ചെയ്ത കേന്ദ്രമന്ത്രി അടക്കമുള്ളവര്‍ പുറത്ത് വിഹരിക്കുകയും ചെയ്യുന്നതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം നടക്കുകയാണ്. നേരത്തെ ജാമിഅ വിദ്യാര്‍ഥിനിയും ഗര്‍ഭിണിയുമായ സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്തതും വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."