HOME
DETAILS
MAL
മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന്
backup
April 22 2017 | 21:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തബാധ റിപ്പോര്ട്ട്ചെയ്തതിനാല് പൊതുജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കുടിവെള്ളത്തിലൂടെയും കഴിക്കുന്ന ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പിടിപെടുന്നത്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം പടരാതിരിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ജലസ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കല്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണത്തിന് മുന്‍പും ശൗചത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകണം. തുറന്നുവച്ചിട്ടുള്ളതും പഴകിയതും മലിനവുമായ ആഹാരപദാര്‍ഥങ്ങള്‍ കഴിക്കരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."