കൂടുതല്‍ എ പ്ലസുകള്‍ ഭാഷാ വിഷയങ്ങള്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലയാളം ഉള്‍പ്പെടുന്ന ഭാഷാവിഷയങ്ങള്ക്ക്. ഒന്നാം ഭാഷ പാര്‍ട്ട് രണ്ടാണ് മുന്നില്‍. പരീക്ഷയെഴുതിയ 2,70,742 പേര്‍ക്ക് പാര്‍ട്ട് രണ്ടില്‍ എ പ്ലസ് ലഭിച്ചു. ഒന്നാം ഭാഷ പാര്‍ട്ട് ഒന്നില്‍ 2,53,578 പേര് എ പ്ലസ് നേടി. വിജയശതമാനത്തിലും മുന്നില്‍ ഭാഷാവിഷയങ്ങളാണ്. പാര്‍ട്ട് ഒന്ന് അഡീഷണല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി എന്നിവക്ക് നൂറുശതമാനമാണ് വിജയം.
പാര്‍ട്ട് ഒന്ന് മലയാളത്തില്‍ 99.97 ശതമാനം പേര് വിജയിച്ചു. പാര്‍ട്ട് രണ്ട് സ്പെഷല്‍ ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, തമിഴ്, കന്നട എന്നിവക്കും നൂറുശതമാനമാണ് വിജയം.
പാര്‍ട്ട് രണ്ട് മലയാളത്തില്‍ 99.98 ശതമാനം പേര് വിജയിച്ചു. ഇംഗ്ലീഷില്‍ 99.59 ശതമനമാണ് വിജയം. എ പ്ലസില്‍ മൂന്നാം സ്ഥാനത്ത് ഐ.ടിയാണ്. 2,39,015 പേര് എ പ്ലസ് നേടി. മാത്തമറ്റിക്സാണ് ഏറ്റവും പിന്നില്‍. 61568 പേരാണ് മാത്തമറ്റിക്സിന് എ പ്ലസ് നേടിയത്. അതേസമയം ലോക്ക്ഡൗണിനിടയിലാണ് പരീക്ഷ നടത്തിയതെങ്കിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് മികച്ച വിജയ ശതമാനം ലഭിച്ചിട്ടുണ്ട്. ഫിസിക്സില്‍ 99.82 ഉം കെമിസിട്രിയില്‍ 99.92 ഉം മാത്തമറ്റിക്സില്‍ 99.5 ഉം ആണ് വിജയശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."