കര്‍ണ്ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിമാടത്തിലേക്കു വലിച്ചെറിഞ്ഞു: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ പുറത്താക്കി
കാസര്‍കോട്: കൊവിഡ് ബാധിച്ചു മരിച്ച എട്ടുപേരുടെ മൃതദേഹങ്ങള്‍ മനുഷ്യത്വ രഹിതമായി കൈകാര്യം ചെയ്യുകയും കുഴിമാടത്തിലേക്കു വലിച്ചെറിയുകയും ചെയ്ത സംഭവം വിവാദമായി. കര്‍ണ്ണാടക ബെല്ലാരിയിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.സംഭവം വിവാദമായതോടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ ജില്ലാ ഭരണകൂടം പുറത്താക്കി. സംസ്‌കരിക്കാന്‍ കൊണ്ട് പോയ എട്ടു മൃത ദേഹങ്ങളാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ ജീവനക്കാരെ പുറത്താക്കിയത്.സംഭവത്തിനു ഉത്തരവാദികളായ ഫീല്‍ഡ് ടീമിനെ മുഴുവന്‍ പുറത്താക്കിയത്. ഇവര്‍ക്ക് പകരം പുതിയ വിഭാഗം സംഘത്തെ പരിശീലിപ്പിക്കുമെന്നു ഫോറന്‍സിഖ് വിങ്ബല്ലാരി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. എസ്. നകുല്‍ പറഞ്ഞു. അഞ്ചിലധികം പുരുഷന്മാര്‍ നിഷ്‌കരുണം മൃതദേഹങ്ങള്‍ അടങ്ങിയ വലിയ കറുത്ത ബാഗുകള്‍ പുതുതായി കുഴിച്ച കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കളും മറ്റും സംസ്‌കരണ ചടങ്ങില്‍ സംബന്ധിച്ചിരുന്നില്ല.
വെള്ള, നീല നിറങ്ങളില്‍ പൂര്‍ണ്ണ ബോഡി സ്യൂട്ടുകള്‍ ധരിച്ച ഫീല്‍ഡ് ടീം ഒരു വാഹനത്തില്‍ നിന്ന് ഒന്നിനുപുറകെ ഒന്നൊന്നായി മൃതദേഹങ്ങള്‍ പുറത്തെടുത്ത് കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു
.മാസ്‌ക്, കയ്യുറകള്‍, വെള്ള, നീല നിറത്തിലുള്ള പകുതി സ്ലീവ് ടിഷര്‍ട്ട് എന്നിവ ധരിച്ച ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് കുഴിയുടെ മറുവശത്തേക്ക് പോകുന്നതും ദൃശ്യത്തില്‍ പതിഞ്ഞിരുന്നു.
വീഡിയോയില്‍, മൂന്ന് മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിയപ്പെടുന്നതായി കാണുകയും കുഴിമാടത്തിനടുത്ത് ഒരു ജെ.സി.ബി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.ഇന്നലെ രാവിലെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."