HOME
DETAILS

ടൂറിസവുമില്ല പഞ്ചായത്തുമില്ല; പെരുമാതുറയോടുള്ള അവഗണന തെരഞ്ഞെടുപ്പ് ചൂടില്‍ ചര്‍ച്ചയാകുന്നു

  
backup
April 04 2019 | 04:04 AM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81

എം.എം അന്‍സാര്‍


കഴക്കൂട്ടം: ടൂറിസം പദ്ധതിയിലും പഞ്ചായത്ത് രൂപീകരണത്തിലും അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാതെ പോയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. 50 ആണ്ട് പഴക്കമുള്ള പെരുമാതുറ നിവാസികളുടെ ഇനിയും നടപ്പിലാകാതെ നീങ്ങുന്ന പെരുമാതുറ പഞ്ചായത്ത് രൂപീകരണവും അതേപോലെ കേരളത്തിന്റെ ടൂറിസം മേഖലയില്‍ ഇടം പിടിച്ച പെരുമാതുറ മുതലപ്പൊഴിയിലെ പാഴ്‌വാക്കായി മാറിയ ടൂറിസം പദ്ധതിയുമാണ് ഇലക്ഷന്‍ അടുത്ത് വന്നതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പെരുമാതുറ പഞ്ചായത്ത് രൂപീകരക്കുന്നതിനുള്ള ഉത്തരവ് വരെ ഇറക്കി മറ്റ് നടപടികളിലോട്ട് നീങ്ങുമ്പോഴാണ് കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ ഹൈക്കോടതി മുഖാന്തരം പഞ്ചായത്ത് രൂപീകരണത്തിന് സ്റ്റേ വാങ്ങിയതോടെ അന്ന് പഞ്ചായത്ത് രൂപീകരണം തടസപ്പെട്ടു. എന്നാല്‍ അതിന് ശേഷം വന്ന ഇടത് സര്‍ക്കാരിനെ കൊണ്ട് പഞ്ചായത്ത് രൂപീകരണം പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങളായുള്ള ശ്രമമാണ് ജനം ഒറ്റക്കെട്ടായി നടത്തിവന്നത്.
ഓരോരോ കാരണങ്ങള്‍ പറഞ് വര്‍ഷം പലതാണ് വീണ്ടും പിന്നിലോട്ട് പോയത്. കക്ഷിരാഷ്ട്രീയം മറന്നുള്ള പ്രദേശിക വാസികളുടെ വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു പഞ്ചായത്ത് രൂപീകരണവുമായിട്ടുള്ള ആവിശ്യവുമായി. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പെരുമാതുറ പഞ്ചായത്ത് വേണ്ട എന്ന ഇടപെടല്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചവരേ ഭിന്നിപ്പിച്ച അവസ്ഥ വരെയുണ്ടായിട്ടുണ്ട്. കായലും, പുഴയും, നീര്‍ചാലുകളും കടലുമൊക്കെ ധാരാളമായുള്ള അഖില പെരുമാതുറ പ്രദേശം മൂന്ന് പഞ്ചായത്തുകളുടെ പരിധികളിലാണ്. ഒരു പഞ്ചായത്ത് രൂപീകരണത്തിന് ആ വിശ്വത്തിലധികമായി ജനസഖ്യയുള്ള പെരുമാതുറയെ സര്‍ക്കാരും ഉദ്യോഗസ്ഥ സംഘങ്ങളും ചില രാഷ്ട്രീയ നേതാക്കളും ഇപ്പോഴും കാണാതെ പോയതാണ് ഈ ഇലക്ഷനില്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത്.
രണ്ട് വ്യത്യസ്ത സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരകളെ ബന്ധിപ്പിച്ച് കൊണ്ട് കായലും കടലും സംഘമിക്കുന്നതിന് മുകളിലായി ഒരു മനോഹരമായ കൂറ്റന്‍ പാലം വന്നതോടെയാണ് പെരുമാതുറ മുതലപ്പൊഴിയില്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തെളിഞ് തുടങ്ങിയത്. കടലും കായലും മുത്തമിടുന്നതിന് മുകളിലൂടെയുള്ള പാലത്തില്‍ നിന്നുള്ള പരിസരങ്ങളിലെ കാഴ്ചയില്‍ സുഖം പൂണ്ട ആയിരങ്ങളാണ് ഇന്നും ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്.
വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് മൂന്ന് കോടി അനുവദിക്കുകയും പണം ഹാര്‍ബര്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്യാതിരുന്നു. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിന്നും പിന്‍തിരിയുകയായിരുന്നു. ജനങ്ങളുടെയും മറ്റും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതായി കാണിച്ച് പല തവണ പ്ലാനും സര്‍വേയും തയ്യാറാക്കിയെങ്കിലും എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതായിരുന്നു.
ടൂറിസം പദ്ധതിക്കായി തീരുമാനിച്ചുറപ്പിച്ച കടല്‍ തീരത്ത് ഇന്ന് അദാനിക്ക് വേണ്ടിയുള്ള കൂറ്റന്‍ വാര്‍ഫ് ( ബോട്ട് ജെട്ടി) ആണ് ഉയരുന്നത്. വാര്‍ഫ് നിര്‍മിക്കുന്നതിന് സമീപം ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രിതലത്തില്‍ വരെ തീരുമാനിച്ചുറപ്പിച്ചിട്ടും ഒന്നും വെളിച്ചം കണ്ടിട്ടില്ല. ഇതിനെ ചൊല്ലിയുള്ള ചോദ്യങ്ങളും ചര്‍ച്ചകളുമാണ് വോട്ട് ചോദിച്ച് വീട്ടിലെത്തുന്ന നേതാക്കളോട് പ്രദേശവാസികള്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  17 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  17 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  17 days ago