പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഒന്‍പതിന് യു.ഡി.എഫ് ധര്‍ണ
തിരുവനന്തപുരം: ഒന്‍പതാം തിയതി യു.ഡി.എഫ് പഞ്ചായത്തു തലത്തില്‍ ധര്‍ണ സംഘടിപ്പിക്കും. പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ, അഴിമതി ആരോപണങ്ങള്‍, കോവിഡിന്റെ പിന്നില്‍ നടക്കുന്ന കൊള്ള എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് പത്തുപേരെ മാത്രം അണിനിരത്തിയാകും ധര്‍ണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസ പ്രക്രിയക്ക് പാക്കേജ് തയാറാക്കുന്നതിന് എം.എം ഹസന് ചെയര്‍മാനായ ഉപസമിതിയെ യു.ഡി.എഫ് തീരുമാനിച്ചു. എം.കെ.മുനീര്‍, വി.ഡി സതീശന്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എന്‍.കെ പ്രേമചന്ദ്രന്, സി.പി ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി 15ന് ഗ്ലോബല്‍ പ്രവാസി വെര്‍ച്വല്‍ മീറ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി യു.ഡി.എഫ് സഹകരിക്കുമെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സമരങ്ങളില്‍ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണമെന്നും കൂടുതല്‍ പേര് പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."