അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂളിന് ജനകീയ കൂട്ടായ്മയില്‍ പുതിയ കെട്ടിടം
മാറഞ്ചേരി: നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും കൈകോര്‍ത്തപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷിണി നേരിട്ട സ്‌കൂളിന് പുതു ജീവന്‍. 110 വര്‍ഷം പഴക്കമുള്ള കോടത്തൂര്‍ എല്‍. പി. സ്‌കൂളിനാണ് ജനകീയ കൂട്ടായ്മയിലൂടെ പുതിയ മുഖം ലഭിച്ചത്.
സ്‌കൂളിനായി 22 ലക്ഷം രൂപ ചെലവഴിച്ചു നാട്ടുകാര്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി എസ് സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് ഘോഷയാത്ര , ഇശല്‍ സന്ധ്യ എന്നിവ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.വി.എം. എ. സത്താര്‍, കണ്‍വീനര്‍ കബീര്‍, രവി പൊറാടത് കെ. സുധീര്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."