HOME
DETAILS

അവധിക്കാല അധ്യാപക പരിശീലനത്തിനു പകരം ഇനി ശില്‍പശാലകള്‍

  
backup
April 04 2019 | 04:04 AM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80-3

വിനയന്‍ പിലിക്കോട്


ചെറുവത്തൂര്‍: അധ്യാപകരുടെ അവധിക്കാല പരിശീലനം അടിമുടി മാറുന്നു. പരിശീലനത്തിനു പകരം ശില്‍പശാലകളാണ് ഇത്തവണ നടക്കുക. നാലുദിവസം അക്കാദമിക ശില്‍പശാലകള്‍ നടക്കുമ്പോള്‍ നാലുദിവസം ഐ.ടി സാധ്യതകള്‍ പരിചയപ്പെടും.  സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള ശില്‍പശാലകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി. ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയും തുടര്‍ച്ചയും എന്ന വിഷയത്തിലാണ് ശില്‍പശാലകള്‍ നടക്കുക.
മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, പഠനോത്സവം, ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം പോയവര്‍ഷം എങ്ങനെ സ്വാധീനിച്ചുവെന്നും തുടര്‍ച്ച എങ്ങനെയാകണമെന്നുമെല്ലാം ചര്‍ച്ചചെയ്യും. പഠനതന്ത്രങ്ങളും രൂപപ്പെടുത്തും.  പ്രൈമറി വിഭാഗത്തില്‍ മെയ് മൂന്നുമുതല്‍ ഏഴുവരെയും മെയ് എട്ടു മുതല്‍ 11 വരെയുമുള്ള രണ്ടു ഘട്ടങ്ങളിലായാണ് അക്കാദമിക ശില്‍പശാലകള്‍ നടക്കുക. ഏപ്രില്‍ 25 മുതല്‍ 29 വരെ തിയതികളാണ് ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള ശില്‍പശാലകള്‍ നടക്കുക.
സെക്കന്‍ഡറി വിഭാഗത്തില്‍ മെയ് 13 മുതല്‍ 16 വരെയും മെയ് 17 മുതല്‍ 21 വരെയും രണ്ടുഘട്ടങ്ങളിലായി ശില്‍പശാലകള്‍ നടത്താനാണ് തീരുമാനം. ഇതിനൊപ്പം കൈറ്റിന്റെ നേതൃത്വത്തിലായിരിക്കും അധ്യാപകര്‍ക്ക് നാലുദിവസത്തെ ഐ.ടി പരിശീലനം നല്‍കുക. ക്ലാസ് മുറികള്‍ ഹൈടെക് ആകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഐ.ടി പരിശീലനം നല്‍കുന്നത്. ഐ.ടി സംവിധാനങ്ങളുള്ള വിദ്യാലയങ്ങളായിരിക്കും പരിശീലന കേന്ദ്രങ്ങള്‍.  സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 45000 ത്തോളം ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയ സാഹചര്യത്തില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തും. ഏപ്രില്‍ 26 മുതല്‍ ഐ.ടി പരിശീലനം ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  23 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  23 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  23 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  23 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  23 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  23 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago