വര്‍ഗീയ കലാപക്കേസിലെ പ്രതികളെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു
പറ്റ്ന: ബിഹാറിലെ നവാഡ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളോടനുബന്ധിച്ചുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതികളെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗാണ് ജയിലില്‍ കഴിയുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കാണാനെത്തിയത്. പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും മന്ത്രി സന്ദര്‍ശിച്ചു.
ജയിലില്‍ എത്തിയ അദ്ദേഹം മുപ്പത് മിനിട്ടോളം അവിടെ ചിലവഴിച്ചു.
ജിതേന്ദ്ര പ്രതാപ്, വിശ്വഹിന്ദു പരിഷത്ത് നേതാവ് കൈലാഷ് വിശ്വകര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ സുഖസൗകര്യങ്ങളെ കുറിച്ചും അന്വേഷിച്ചു.
അക്ബര്‍പൂരില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം തകര്‍ക്കപ്പെട്ടപ്പോള്‍ അതുപോലൊരു പള്ളി തകര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും അവരെ എങ്ങിനെയാണ് കലാപകാരികള്‍ എന്നു വിളിക്കുകയെന്നും മന്ത്രി ചോദിച്ചു.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം ലഭിച്ച പ്രതികളെ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ മാലയിട്ട് സ്വീകരിച്ചത് വിവാദമായിരിക്കെയാണ് മറ്റൊരു കേന്ദ്ര മന്ത്രി കലാപക്കേസിലെ പ്രതികളെ ജയിലിലെത്തി കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."