ഐ.പി.എല്‍: അണിയറയില്‍ ചര്‍ച്ച സജീവം
മുംബൈ: 13ാം സീസണ്‍ ഐ.പി.എല്‍ നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. കൊവിഡ് കാരണം എവിടെ ടൂര്‍ണമെന്റ് നടത്തുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ബി.സി.സി.ഐ. ഇതിനിടെയാണ് പുതിയ നിര്‍ദേശയുമായി ഐ.പി.എല്ലിന്റെ ഫ്രാഞ്ചൈസി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ മത്സരങ്ങളും മുംബൈയില്‍ നടത്തണമെന്ന നിര്‍ദേശമാണ് ഫ്രാഞ്ചൈസി ബി.സി.സി.ഐക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങള്‍ക്ക് മുമ്പായി ഐ.പി.എല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു.
സെപ്റ്റംബറില്‍ ഏഷ്യാ കപ്പും ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഐ.സി.സിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു@ണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം മാത്രമാണ് ബി.സി.സി.ഐക്ക് മുന്നിലുള്ളത്. വരും മാസങ്ങളില്‍ മുംബൈയില്‍ കൊവിഡ് നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇവിടെ മത്സരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കൂ. മുംബൈയിലെ നാല് പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ കഴിയുമോ എന്ന ആലോചനയിലാണ് ബി.സി.സി.ഐ ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."