HOME
DETAILS
MAL
ഉത്തര്‍പ്രദേശ്; ജീന്‍സ് ധരിച്ച് ജോലിക്കെത്തിയ ജീവനക്കാരന് പിഴ
backup
April 22 2017 | 22:04 PM
ലഖ്നൗ: ജീന്‍സ് ധരിച്ച് ജോലിക്കെത്തുകയും മുറുക്കാന്‍ ഉപയോഗിക്കുകയും ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന് പിഴ ചുമത്തി. അന്‍വര്‍ ഹുസൈന് ഖുറൈശി എന്ന ജീവനക്കാരനാണ് ജില്ലാ മജിസ്ട്രേറ്റ് 500 രൂപ പിഴ വിധിച്ചത്. ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിങ് കലക്ടറേറ്റില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോഴാണ് ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ക്ലാര്‍ക്കായ ഖുറൈശി പിടിക്കപ്പെട്ടത്.
ഉടന്‍ 500 രൂപ പിഴ വിധിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ വസ്ത്രധാരണം, പെരുമാറ്റം എന്നിവക്ക് മാര്‍ഗരേഖ നല്‍കുകയും ചെയ്തു. നേരത്തേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുകവലിക്കുന്നതും മുറുക്കുന്നതും യു.പി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിച്ചു മാത്രമേ ഓഫിസില്‍ എത്താന്‍ പാടുള്ളൂ എന്നും ഉത്തരവിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."