കക്കൂസ് മാലിന്യം തെരുവിലേക്ക്; നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കി
കളമശേരി: കുസാറ്റ് ഹോസ്റ്റലില്‍ നിന്നും സെപ്റ്റിടാങ്ക് മാലിന്യം തെരുവിലേക്ക് ഒഴുക്കുന്നതിനെതിരേ നഗരസഭ സെക്രട്ടി കുസാറ്റ് രജിസ്ട്രാര്‍ക്ക് നോട്ടിസ് നല്‍കി. പ്രവര്‍ത്തനം അടിയന്തിരമായി തടയണമെന്നും അല്ലെങ്കില്‍ ഹോസ്റ്റല്‍ അടച്ച് പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വികരിക്കമെന്നും നോട്ടീസില്‍ പറയുന്നു.
പുതുവായില്‍ പൈപ്പ്‌ലൈന്‍ റിങ് റോഡിലോക്കാണ് കുസാറ്റ് ഹോസ്റ്റലില്‍ നിന്നും മാലിന്യം ഒഴുക്കുന്നത്. ഇതുമൂലം പകര്‍ച്ചവ്യാധികളുടെ ഭീഷിണിയിലാണ് സമീപവാസികള്‍.
250 ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നുള്ള മലിനജലം തെരുവിലേക്ക് ഒഴുകുന്നത് മൂലം സമീപത്തെ കിണറുകളിലെ വെള്ളം മലിനമാക്കുന്നതായും വെളളത്തിന് ദുര്‍ഗന്ധം ഉള്ളതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. അതിശക്തമായ ചുടും കുടിവെള്ള ക്ഷാമവും നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു. മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് കുസാറ്റ് അധികൃതര്‍ക്കും നഗരസഭ ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."