ജനങ്ങളെ ദിവസങ്ങളോളം ക്യൂ നിര്‍ത്തിയ മോദിക്ക് മാപ്പില്ല: കെ.സി ജോസഫ്
പാലാ : നിക്ഷേപം തിരികെ കിട്ടാന്‍ ജനങ്ങള്‍ക്ക് പലദിവസങ്ങള്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടി വന്നത് ലോകത്തില്‍ ഇന്ത്യയില്‍ മാത്രമായിരുന്നെന്നും അത് സംഭവിച്ചത് മോദിയുടെ നോട്ട് നിരോധനം മൂലം മാത്രമായിരുന്നെന്നും കെ.സി ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി. അനാവശ്യമായ ഈ നടപടി മൂലം നിരവധി ജീവനുകള്‍പോലും നഷ്ടമായി.
ജനാധിപത്യം അപകടത്തിലാകുന്ന സൂചനകളുണ്ടെന്ന് ഭരണഘടനയുടെ മതേതര ഘടകങ്ങള്‍ മാറ്റിയെഴുതാന്‍ മോദി ഭരണത്തില്‍ ശ്രമം നടക്കുന്നതായും കെ.സി ജോസഫ് പറഞ്ഞു. മന്‍മോഹന്‍ സിംഗ് വൈദഗ്ധ്യത്തോടെ മാറ്റിവിട്ട ലോക സാമ്പത്തിക മാന്ദ്യം, അടിമുതല്‍ മുടി വരെ തകര്‍ച്ചയുണ്ടാക്കിയ ബി.ജെ.പി ഭരണം തിരികെ വിളിച്ചതായും അദ്ദേഹം പറഞ്ഞു. പിണറായി മന്ത്രിസഭയുടെ മുഖമുദ്ര ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസിന്റെ ചിരപുരാതന ശൈലി വിശ്വാസസംരക്ഷണമാണെന്നും കെ.സി പറഞ്ഞു.
നാലു ടേമില്‍ തന്നോടൊപ്പം കേരള അസംബ്ലിയില്‍ ഉണ്ടായിരുന്ന തോമസ് ചാഴികാടന്‍ അടിമുടി മാന്യനായ പൊതുപ്രവര്‍ത്തകനാണെന്നും ലോകസഭാ തെരഞ്ഞെടുപ്പിന് വന്‍ഭൂരിപക്ഷത്തിന് അര്‍ഹനാണെന്നും കെ.സി. ജോസഫ് പറഞ്ഞു. കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ആദ്യകുടുംബസംഗമം കിഴപറയാറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ ബിജു തോമസ് കുന്നുംപുറം അധ്യക്ഷനായ കുടുംബസംഗമത്തില്‍ എ.കെ ചന്ദ്രമോഹന്‍, അഡ്വ. ജോസ് ടോം, യു.ഡി.എഫ് പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനി, സേവ്യര്‍ ജെയിംസ് പുല്ലന്താനി, പ്രസാദ് കൊണ്ടൂപ്പറമ്പില്‍, സണ്ണി വെട്ടം, അന്നക്കുട്ടി ജെയിംസ്, ബിന്ദു ശ്യാം, കെ.ജെ. മാത്യു നരിതൂക്കില്‍, പി.എം. തോമസ്, ജെസി ജോസ്, സിന്ധു ജെയ്ബു, രാജു വെട്ടത്ത്, ബാബു കിഴക്കേടം, ജെയിംസ് പുളിക്കത്തടം, ബിബിന്‍ വാട്ടപ്പള്ളി, ആന്റോ വെള്ളാപ്പാട്ട്, അജി കാരാമയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."