അനുവദിച്ച തുകയില്‍ മികച്ച വിനിയോഗവുമായി വൈക്കം നഗരസഭ
വൈക്കം: 2018-19 സാമ്പത്തിക വര്‍ഷം നഗരസഭയ്ക്ക് ജനക്ഷേമത്തിനായി അനുവദിച്ച ആറുകോടി 40 ലക്ഷം രൂപയില്‍ അഞ്ചുകോടി 70 ലക്ഷം രൂപ ചെലവഴിച്ച് വൈക്കം നഗരസഭ. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ആരോഗ്യം, വനിതാ-ശിശുക്ഷേമ മേഖലകളില്‍ വകയിരുത്തിയത് 100 ശതമാനവും ചെലവഴിക്കാനായി.
പ്ലാന്‍ഫണ്ട് 89 ശതമാനം, പട്ടികജാതി വികസന ഫണ്ട് 68 ശതമാനം, ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് 93, മെയിന്റന്‍സ് ഗ്രാന്റ് റോഡ് ഇനത്തില്‍ 95ശതമാനം, നോണ്‍ റോഡ് ഇനത്തില്‍ 100 ശതമാനവും തുക ചെലവഴിച്ചു. പിന്നിട്ട സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വ്വഹണത്തില്‍ 90 ശതമാനം തുക ചെലവഴിച്ച് വൈക്കം നഗരസഭയ്ക്ക് ചരിത്രനേട്ടം കൈവരിക്കാനായതായി ചെയര്‍മാന്‍ പി.ശശിധരന്‍ പറഞ്ഞു. കെട്ടിട നികുതി പിരിവില്‍ 99, വാടക പിരിവ് ഇനത്തില്‍ 89, ലൈസന്‍സ് ഫീസ് ഇനത്തില്‍ 100% പിരിച്ചതും നഗരസഭയ്ക്ക് നേട്ടമായി.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 79 ലക്ഷം രൂപ ചെലവഴിച്ച് 1200 ഓളം തൊഴിലാളികള്‍ക്ക് 26874 തൊഴില്‍ ദിനങ്ങള്‍ നല്‍കാനായതും ചരിത്രനേട്ടമാണ്. 2019-20 വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 23 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പി.എം.എ.വൈ, എല്‍.ഐ.എഫ്..ഇ ഭവനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെട്ട് വീട് നിര്‍മിക്കുന്നവര്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 90 തൊഴില്‍ദിനങ്ങള്‍ അധികമായി സൃഷ്ടിച്ച് അതിന്റെ പണവും ഗുണഭോക്താക്കള്‍ക്ക് നല്‍കും.
ഇഷ്ടിക നിര്‍മാണ യൂനിറ്റ് അനുവദിച്ച് ഇവിടെ നിര്‍മിക്കുന്ന ഇഷ്ടിക പി.എം.എ.വൈ, എല്‍.ഐ.എഫ്.ഇ വീട് നിര്‍മിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുവാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."