മദ്യശാല: അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
ഫറോക്ക്: ദേശീയപാത രാമനാട്ടുകരയിലെ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. സുപ്രീം കോടതി വിധിയെ തുടര്‍ന്നു അടച്ചുപൂട്ടിയ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഔട്ട്‌ലെറ്റിനു മുന്നിലൂടെ പോകുന്ന റോഡ് ദേശീയ പാതയല്ലെന്നു കാണിച്ചു ഹൈക്കോടതിയില്‍ നിന്നും താല്‍ക്കാലിത അനുമതി വാങ്ങിയാണ് മദ്യശാല വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുയര്‍ന്നിരിക്കുന്നത്. ഇന്നലെ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം കോളജ് വിദ്യാര്‍ഥിയായ പി.ആദര്‍ശ് ഉദ്ഘാടനം ചെയ്തു. എം.പി.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്വാതന്ത്യസമരസേനാനി പി.വാസു, കൗണ്‍സിലര്‍മാരായ കെ.എം യമുന, കെ.സുരേഷ്, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഹംസക്കോയ, പി.കൃഷ്ണന്‍, എം.പി.ജനാര്‍ദ്ദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."