HOME
DETAILS
MAL
മൊബിലൈസേഷന്‍ ക്യാംപും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു
backup
July 09 2018 | 07:07 AM
വളാഞ്ചേരി: നഗരസഭയില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായുള്ള സൗജന്യ നൈപുണ്യ പരിശീലനം പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ കോഴ്സുകളിലേക്ക് മൊബിലൈസേഷന്‍ ക്യാംപും മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ സി. രാമകൃഷ്ണന് അധ്യക്ഷനായി. ടി.പി. അബ്ദുല്‍ ഗഫൂര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത രമേഷ്, നഗരസഭാ സെക്രട്ടറി എ. ഫൈസല്‍, സിറ്റി മിഷന് മാനേജര്‍ സുബൈറുല്‍ അവാന് സംസാരിച്ചു. നഗര സഭയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗം ഒരുക്കുകയാണ് പദ്ധതിയിലൂടെലക്ഷ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."