'പപ്പു'വിന്റെ പ്രയാണം നാളെ മുതല്‍ ജില്ലയില്‍
കോഴിക്കോട്: റോഡ് സുരക്ഷാ നിയമങ്ങള്‍ ഓര്‍മിപ്പിച്ച് കേരളാ ജനമൈത്രി പൊലിസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യചിഹ്നം 'പപ്പു' സീബ്രയുടെ ട്രാഫിക് ബോധവല്‍ക്കരണ കേരളയാത്ര നാളെ മുതല്‍ 28 വരെ ജില്ലയില്‍ പര്യടനം നടത്തും. 24, 25 തിയതികളില്‍ കോഴിക്കോട് സിറ്റിയിലും 26ന് വടകരയിലും കൊയിലാണ്ടിയിലും 27ന് നാദാപുരത്തും പേരാമ്പ്രയിലും 28ന് താമരശ്ശേരിയിലുമാണ് പര്യടനം .
കേരളാ ജനമൈത്രി പൊലിസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യചിഹ്നമാണ് സീബ്രാ വരകളില്‍ രൂപകല്‍പ്പന ചെയ്ത 'പപ്പു'. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും അമിത വേഗത, മദ്യപിച്ചുള്ള ഡ്രൈവിങ്, ഓവര്‍ടേക്കിങ് തുടങ്ങി അപകടത്തിനു കാരണമാകുന്ന കാരണങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സ്‌കിറ്റിലൂടെ ബോധവല്‍ക്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
റോഡില്‍ സര്‍ക്കസ് കാണിക്കുന്ന കോമാളിയെ 'പപ്പു' സീബ്രാ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിച്ച് നേര്‍വഴി കാണിക്കുന്നതാണ് സ്‌കിറ്റിന്റെ പ്രമേയം. എ.ഡി.ജി.പി ഡോ. സന്ധ്യയുടേതാണ് 'പപ്പു'വിന്റെ പ്രയാണം എന്ന ആശയം. പ്രയാണം ജൂണ്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."