സമൂഹമാധ്യമങ്ങള്‍ക്കെതിരേ ശിക്ഷാ നടപടിയുമായി ആസ്‌ത്രേലിയ
സിഡ്‌നി: ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ വിദ്വേഷ ആശയങ്ങള്‍ നിയന്ത്രിക്കാത്ത സമൂഹമാധ്യമങ്ങള്‍ക്കെതിരേ ശിക്ഷാ നടപടികളുമായി ആസ്‌ത്രേലിയ.
സമൂഹമാധ്യമങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനത്തിന് മുകളില്‍ പിഴയും വിദ്വേഷ ആശയങ്ങള്‍ ഉടന്‍ നീക്കം ചെയ്തിട്ടില്ലെങ്കില്‍ മൂന്നുവര്‍ഷം തടവുമാണുണ്ടാവുക. ഇന്നലെ നടന്ന പാര്‍ലമെന്റ് യോഗത്തിലാണ് നിയമം പാസാക്കിയത്.
ക്രൈസ്റ്റ് ചര്‍ച്ചില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടറന്റ് വെടിവയ്പ് സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം പങ്കുവച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ ആസ്‌ത്രേലിയ തീരുമാനിച്ചത്.
സമൂഹമാധ്യമങ്ങളില്‍ അക്രമവും തീവ്ര അജണ്ടകളും പ്രചരിപ്പിക്കുന്നതിനെതിരേ നടപടി ഉറപ്പാക്കേണ്ടതുണ്ടെന്നും ഈ മാധ്യമം ശത്രുകള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്നും ആസ്‌ത്രേലിയന്‍ അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റ്യന്‍ പോര്‍ട്ടര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."