വെസ്റ്റ് എളേരിയില്‍ 'പരിരക്ഷ 2017'നു തുടക്കമായി
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത്, നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധ ബോധവത്കരണ പരിപാടി 'പരിരക്ഷ 2017'നു തുടക്കമായി. 50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് കാരിബാഗിന്റെയും പായ്ക്ക് ചെയ്യാനുള്ള കവറിന്റെയും പ്ലാസ്റ്റിക് ഷീറ്റുകളുടേയും വില്പന, നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ പഞ്ചായത്തില്‍ നിരോധിച്ചു. തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക്മെഴുക് ഉപയോഗിച്ച് ആവരണം ചെയ്ത ഇലകള്‍, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ ടംബ്ലര്‍, റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത ഫ്ളക്സുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.
വ്യാപാരികള്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ സൗജന്യമായി നല്കാന് പാടില്ല. ബോധവല്കരണ റാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അപ്പുക്കുട്ടന് ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗങ്ങളായ എം ചന്ദ്രന്, പി.വി അനു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കെ രാഘവന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജിത്ത്, സി ഫിലിപ്പ്, റെജി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."