HOME
DETAILS
MAL
ഉത്തര കൊറിയ കൊവിഡിനെ തടഞ്ഞെന്ന് കിം
backup
July 04 2020 | 01:07 AM
പോങ്ങ്യാങ്: രാജ്യത്ത് കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനായത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. രോഗം അയല്‍രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ രാജ്യാതിര്‍ത്തികള്‍ സുരക്ഷയുടെ ഭാഗമായി അടച്ചിട്ട് ആറുമാസം പൂര്‍ത്തിയായ ശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം. വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കിം.
മാരകമായ വൈറസിന്റെ കടന്നുകയറ്റം പൂര്‍ണമായും തടഞ്ഞെന്നും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രതിസന്ധിക്കിടയിലും രാജ്യം സ്ഥിരത നിലനിര്‍ത്തിയെന്നും കിം പറഞ്ഞതായി ഉത്തര കൊറിയന്‍ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് പ്രതിരോധത്തില്‍ ഭരണപാര്‍ട്ടിയില്‍ നിന്നുണ്ടായ ശ്രമങ്ങളെയും പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. ഉത്തര കൊറിയയില്‍ ഔദ്യോഗികമായി ഇതുവരെ ഒരു കൊവിഡ് കേസും സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."