HOME
DETAILS
MAL
കോട്ടപ്പുറം കടിഞ്ഞിമൂല നടപ്പാലം അപകടാവസ്ഥയില്‍
backup
April 23 2017 | 00:04 AM
നീലേശ്വരം: ദിനംപ്രതി നൂറുകണക്കിനു പേര് യാത്ര ചെയ്യുന്ന കോട്ടപ്പുറം കടിഞ്ഞിമൂല നടപ്പാലം അപകടാവസ്ഥയില്‍. ഏതു നിമിഷവും തകരുന്ന നിലയിലാണ് ഈ പാലമുള്ളത്. ഇതിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ ബലക്ഷയം മൂലം ഒരു വശത്തേക്കു ചെരിഞ്ഞു കിടക്കുകയാണ്. പല ഭാഗങ്ങളിലും പലകയും ദ്രവിച്ചിട്ടുണ്ട്. കോട്ടപ്പുറം സ്കൂളിലേക്കു കുട്ടികള്‍ കടന്നുപോകുന്നതും ഇതിലൂടെയാണ്. പാലത്തിനു മുകളില്‍ കയറുമ്പോള്‍ ആടുന്നതായി യാത്രക്കാര്‍ പറഞ്ഞു. പാലം പുതുക്കി പണിയണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."