മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി
പെരുമ്പാവൂര്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കൂവപ്പടി ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്‍ പമ്പ് ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. മൂന്നു മോട്ടോറുകളുടെ പ്രവര്‍ത്തനം ഒറ്റയടിക്കു നിര്‍ത്തിയതു മൂലം പ്രതിസന്ധിയിലായ നെല്‍കര്‍ഷകര്‍ക്ക് വളരെയേറെ ആശ്വാസമാണിത്.
കാലവര്‍ഷം ദുര്‍ബലമായതോടെ ചേരാനല്ലൂര്‍, മങ്കുഴി, തോട്ടുവ പ്രദേശങ്ങളിലെ 100 ഏക്കര്‍ പാടശേഖരത്തില്‍ ജലക്ഷാമം നേരിട്ടിരുന്നു കയറ്റിവച്ചിരുന്ന മൂന്നു മോട്ടോറുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്.
മഴ കുറയുന്ന സമയത്ത് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കൃഷിയിടത്തില്‍ ജലക്ഷാമം അനുഭവപ്പെടില്ല. 75 എച്ച്.പിയുടെ മോട്ടോറുകളാണ് ഇവിടെയുള്ളത്. മഴക്കാലത്തു പെരിയാറില്‍ വെള്ളം ഉയരുമ്പോള്‍ സാധാരണയായി രണ്ടു മോട്ടോറുകള്‍ കരയ്ക്കു കയറ്റിവയ്ക്കും.
മൂന്നാമത്തെ മോട്ടോര്‍ കരയ്ക്കു കയറ്റാതെ പ്രവര്‍ത്തന സജ്ജമാക്കി വയ്ക്കുകയാണ് പതിവ്. പാടശേഖര സമിതി ഭാരവാഹികള്‍ മോട്ടോര്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന് നേരത്തെ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."