ഫിഫാ റാങ്കിങ്: ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി
സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101-ാം സ്ഥാനത്താണ് ഇന്ത്യ എത്തിയിട്ടുള്ളത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനു കീഴില്‍ ഇന്ത്യ 97-ാം റാങ്കുവരെ എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം നേരിട്ട തുടര്‍ പരാജയങ്ങളാണ് ഇന്ത്യയുടെ റാങ്കിങ്ങിന് തിരിച്ചടിയായത്. 1219 പോയിന്റാണ് ഇന്ത്യക്ക് ലഭിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ 18ാമത് ആകാനും ഇന്ത്യക്ക് കഴിഞ്ഞു. ഫെബ്രുവരി ഏഴിലെ റാങ്കിങ്ങിന് ശേഷം ഇന്ത്യ ഒറ്റ രാജ്യാന്തര മത്സരം പോലും കളിച്ചിരുന്നില്ല. ഏഷ്യന്‍ വന്‍കരയില്‍നിന്ന് ഇറാന്‍ 21-ാം സ്ഥാനത്തും ജപ്പാന്‍ 26-ാം സ്ഥാനത്തും ദക്ഷിണ കൊറിയ 37-ാം സ്ഥാനത്തും ആസ്‌ത്രേലിയ 41-ാം സ്ഥാനത്തും ഖത്തര്‍ 55-ാം സ്ഥാനത്തും എത്തി.
1737 പോയിന്റുമായി ബെല്‍ജിയം ഒന്നാം റാങ്ക് നിലനിര്‍ത്തി. യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബെല്‍ജിയത്തിന് തുണയായത്. ലോക ചാംപ്യന്മാരായ ഫ്രാന്‍സ് ആണ് രണ്ട@ാം സ്ഥാനത്ത്. ഫ്രാന്‍സിന് 1726 പോയിന്റാണുള്ളത്. 1676 പോയിന്റുള്ള ബ്രസീല്‍ ആണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ല@ണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി. ക്രൊയേഷ്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. അടുത്തിടെ ഹംഗറിയോട് തോറ്റ ക്രൊയേഷ്യ മികച്ച ഫോമില്‍ കളിക്കാത്തതാണ് റാങ്കിങ്ങിലും തിരിച്ചടിയായത്. യൂറോപ്യന്‍ ചാംപ്യന്മാരായ പോര്‍ച്ചുഗലിനെ മറികടന്ന് ഉറുഗ്വായ് ആറാം റാങ്കിലെത്തി. പോര്‍ച്ചുഗല്‍ ആണ് ഏഴാം സ്ഥാനത്ത്.
സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്ന്‍, ഡെന്മാര്‍ക്ക് ടീമുകള്‍ എട്ടുമുതല്‍ 10 വരെ സ്ഥാനങ്ങളും കരസ്ഥമാക്കി. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീന 11-ാം സ്ഥാനത്താണ്. മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനി മൂന്നു സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി പതിമൂന്നിലെത്തി. ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ 23-ാം സ്ഥാനത്തെത്തി ആഫ്രിക്കയിലെ കേമന്‍മാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."