സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട്: ജോലിക്കിടെ സൂര്യാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഹാര്‍ പാറ്റ്ന സ്വദേശി സജിത്ബിന്ദാ(26) ണ് മരിച്ചത്.
ആന്തരികാവയവങ്ങള്‍ക്കേറ്റ പൊള്ളലാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറ്റിക്കാട്ടൂരില്‍ കല്ലുവെട്ട്കുഴിയില്‍ ജോലിക്കിടെ സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ മുതല്‍ കല്ലുവെട്ട്കുഴിയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായിരുന്നു. ജോലി സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും അസുഖം കൂടിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ ചൂട് ക്രമാതീതമായി വര്‍ധിച്ച് 105 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശരീരോഷ്മാവ് കുറയ്ക്കാന്‍ ഐസ് പായ്ക്കുകള്‍ ദേഹത്ത് വച്ചിരുന്നു. ശരീരോഷ്മാവ് കൂടി ആന്തരികാവയങ്ങള്‍ തകരാറിലായതോടെ അത്യാഹിത വിഭാഗം ഐ.സി.യുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."